Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നെഞ്ചെരിച്ചിലെന്ന് ഉറപ്പിക്കണ്ട, ക്യാന്‍സറാവാം
നെഞ്ചെരിച്ചിലിന് പല രോഗങ്ങളേയും നമുക്ക് മുന്‍കൂട്ടി കാണിച്ച് തരാന്‍ കഴിയും.
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെ വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുക. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍. ഈ തക്കാളിയുണ്ടാക്കും പ്രശ്നങ്ങള്‍ ചില്ലറയല്ല
എന്നാല്‍ ക്യാന്‍സര്‍ വരെ ഹൃദയസ്പന്ദനത്തിലൂടെയും നെഞ്ചെരിച്ചിലിലൂടെയും നമുക്ക് മനസ്സിലാക്കാം. ഹൃദയത്തിന്റെ ചില മാറ്റങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം ഈ രോഗങ്ങള്‍ നമ്മുടെ ശരീരത്തില്‍ കുടിയേറിയിട്ടുണ്ടെന്ന്. എന്തൊക്കെയെന്ന് നോക്കാം.

ഹൃദയപ്രശ്നങ്ങള്‍
നെഞ്ചെരിച്ചില്‍ ഉണ്ടായാല്‍ അത് ദഹനപ്രശ്നം കൊണ്ടാണെന്ന് കരുതി തള്ളിക്കളയുന്നവര്‍ അല്പം ശ്രദ്ധിയ്ക്കാം. കാരണം പലപ്പോഴും അത്തരം പ്രശ്നങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാവാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നെഞ്ചെരിച്ചിലിനെ നിസ്സാരമാക്കി മാറ്റരുത്.

വയറ്റിലെ അള്‍സര്‍
നെഞ്ചെരിച്ചില്‍ എന്ന് പറയുന്നത് പലപ്പോഴും വയറ്റിലെ അള്‍സര്‍ സാധ്യത കൊണ്ടും ആവാം. എന്നാല്‍ അള്‍സര്‍ എന്ന് കരുതി തള്ളിക്കളയരുത്. കാരണം ഇത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്കെത്താന് അധിക സമയം വേണ്ട

പിത്താശയക്കല്ല്
പിത്താശയക്കല്ലാണ് മറ്റൊന്ന്. ഇതിന്റേയും ആദ്യ ലക്ഷണം നെഞ്ചെരിച്ചിലാണ്. എന്നാല്‍ പലരും ഇതിനെ അത്രത്തോളം കാര്യമായി എടുക്കാറില്ല.

ദഹനപ്രശ്നങ്ങള്‍
നമ്മുടെ ദഹനവ്യവസ്ഥയെ താറുമാറാക്കുന്ന ഗ്യാസ്ട്രോപരേസിസ് ആണ് മറ്റൊരു പ്രശ്നം. ഈ അവസ്ഥയുടെ ആദ്യ ലക്ഷണവും നെഞ്ചെരിച്ചില്‍ തന്നെയാണ്. ഭക്ഷണം ആമാശയത്തിലേക്കെത്തുന്നതിന് പലപ്പോഴും വളരെയധികം സമയം എടുക്കുന്നു.

അന്നനാളത്തിലെ ക്യാന്‍സര്‍
വളരെ വിരളമായി മാത്രമേ ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയുള്ളൂ. ഇതിന്റെയും പ്രധാന ലക്ഷണം എന്ന് പറയുന്നത് നെഞ്ചെരിച്ചില്‍ തന്നെയാണ്. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ശീലമാകുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

ഹെര്‍ണിയ
ഹെര്‍ണിയ പോലുള്ള പ്രശ്നങ്ങളും ഇന്നത്തെ കാലത്ത് സ്ഥിരമാണ്. ഇത് നെഞ്ചെരിച്ചിലും നെഞ്ചില്‍ കനവും ഉണ്ടാക്കുന്നു. ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിയ്ക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേക്ക് തള്ളിവരുന്നതാണ് ഹെര്‍ണിയ.

ഉത്കണ്ഠ
ഉത്കണ്ഠയുടെ പ്രധാനലക്ഷണങ്ങളില്‍ ചിലതാണ് ഹൃദയസ്പന്ദനം വര്‍ദ്ധിയ്ക്കുക നെഞ്ചെരിച്ചില്‍ തുടങ്ങിയവ.



Click it and Unblock the Notifications
