Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണെന്നു പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായ ഇത് ആരോഗ്യത്തിനും ചര്മകാന്തിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്.
എന്നാല്‍ എന്തിനും ദോഷമുളളതുപോലെ ഗ്രീന്‍ ടീയും ചിലപ്പോഴെല്ലാം ദോഷങ്ങള്‍ വരുത്തും.
ചില പ്രത്യേക ഘട്ടങ്ങളില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഒഴിവാക്കണം, അതായത് ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളും അവസ്ഥകളുമുള്ളപ്പോള്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ഗര്‍ഭിണികളും ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നവരും ഗ്രീന്‍ ടീ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലെ കഫീന്‍ പെട്ടെന്നു തന്നെ രക്തത്തിലൂടെ ശരീരത്തില്‍ പടരും. ഇത് ഭ്രൂണത്തിനു നല്ലതല്ല.

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ശരീരത്തില്‍ അയേണിന്റെ കുറവുള്ളവര്‍, അതായത് അനീമിയയുള്ളവര്‍ ഗ്രീന്‍ ടീ ഒഴിവാക്കുന്നതാണ് നല്ലത്. അയേണ്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഗ്രീന്‍ ടീ ദോഷകരമായി ബാധിയ്ക്കും.

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ഗ്രീന്‍ ടീയില്‍ ഫില്‍ട്ടേഡ് കഫീനുണ്ട്. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദത്തിന് ഇത് കാരണമാകും. ഉറക്കക്കുറവിന് ഇത് കാരണമാകും. ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ ഇതുപയോഗിയ്ക്കരുത്.

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ബിപി പ്രശ്നങ്ങളുള്ളവരും ഗ്രീന്‍ ടീ ഒഴിവാക്കണം. അഡ്രിനാലിന്‍ ഉല്പാദനം പെട്ടെന്നു വര്‍ദ്ധിപ്പിയ്ക്കുന്നത് ബിപി കൂടാന്‍ കാരണമാകും.

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
പ്രമേഹരോഗമുള്ളവരും ഗ്രീന്‍ ടീ ഉപയോഗിയ്ക്കുന്നതു നല്ലതല്ല. കാരണം ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ ബാധിയ്ക്കും. രോഗികള്‍ക്ക് നെഞ്ചെരിച്ചില്‍, തലചുറ്റല്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. ഗ്രീന്‍ ടീ പ്രമേഹരോഗികള്‍ പൂര്‍ണമായും ഉപേക്ഷിയ്ക്കുകയാണ് നല്ലത്.

ഇത്തരം പ്രശ്നങ്ങളെങ്കില്‍ ഗ്രീന്‍ ടീ അരുത്
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ക്കാതെ തേന്‍ പോലുള്ളവ ചേര്‍ക്കുന്നതാണ് ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കാന്‍ നല്ലത്.

ഗ്രീന്‍ ടീ തയ്യാറാക്കുമ്പോള്‍
ഗ്രീന്‍ ടീ തയ്യാറാക്കുമ്പോള്‍ ശ്രദ്ധ വേണം. തിളച്ച വെള്ളത്തില്‍ പൊടിയിട്ടു തിളപ്പിയ്ക്കരുത്. പകരം തിളച്ച വെള്ളം തേയില ഗ്ലാസിലിട്ട ശേഷം ഇതിലേയ്ക്കു വേണം ഒഴിയ്ക്കാന്‍. വല്ലാതെ ചൂടോടെ ഇതു കുടിയ്ക്കുകയും ചെയ്യരുത്.



Click it and Unblock the Notifications
