Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വയറ്റിലെ കൊഴുപ്പ് അപകടകരം
നമ്മളിൽ മിക്കവാറും പേർ ഒരുസമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് കുടവയർ എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ടാകും. അത് കാണാൻ അഭംഗിയാണെന്ന് മാത്രമല്ല പലവിധ ഗുരുതരരോഗങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ വയറിലെ കൊഴുപ്പിനെ നിസ്സാരമായി തള്ളരുത്. ഹൃദയം, ദഹന വ്യവസ്ഥ, നട്ടെല്ല് എന്നിവയുടെ തകരാറിലേയ്ക്ക് കുടവയർ കാരണമാകും. അതിലുപരി പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയവ പോലെയുള്ള ജീവിതശൈലീ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. അതിനാൽ, നമുക്കതേ കുറിച്ച് ഗൗരവമായിത്തന്നെ ചിന്തിയ്ക്കേണ്ടതുണ്ട്.

വയറിലെ കൊഴുപ്പ് നമ്മുടെ ശരീരത്തിലെ മറ്റ് കൊഴുപ്പുകളിൽ നിന്നും വ്യത്യസ്തമാണ്. അതിൽ രോഗകാരികളായ ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ഹാനികരമാകുന്ന ചില ഹോർമോണുകളുടെ സ്രവത്തെ അത് സജീവമാക്കുന്നു.
ഈ ഹോർമോൺ സ്രവത്തിൻറെ ഒരു ഫലമാണ് പ്രമേഹം. ഈ ഹോർമോണുകൾ ഇൻസുലിൻ പ്രതിരോധം കൈവരിയ്ക്കുകയും അതേത്തുടർന്ന് പ്രമേഹത്തിലേയ്ക്ക് നയിയ്ക്കുകയും ചെയ്യും. കൂടാതെ, ഈ ഹോർമോണുകൾ കൊളസ്ട്രോൾ നില വർദ്ധിപ്പിച്ച് ഉയർന്ന രക്തസമ്മർദ്ദത്തിനും രക്താതിസമ്മർദ്ദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ രോഗങ്ങളെല്ലാം തന്നെ അതീവ ഗുരുതരങ്ങളാണ്. ഹൃദയാഘാതം, പക്ഷാഘാതം ചിലപ്പോൾ മരണം വരെയും ഇവ കൊണ്ടുണ്ടാകാം. അർബുദം, വിഷപ്പുണ്ണ് എന്നീ രോഗങ്ങൾക്കും ഈ ഹോർമോണുകൾ കാരണമാകാം. കൊഴുപ്പ് കോശങ്ങൾ രോഗപ്രതിരോധ വ്യവസ്ഥയിലെ ഹോർമോണുകളേയും കോശങ്ങളേയു വിഘടിപ്പിക്കുന്നതിലൂടെ രക്തം കട്ടയാകൽ, രക്തസമ്മർദ്ദം, ഇൻസുലിൻ സംവേദന ക്ഷമത എന്നിവയെ ക്രമീകരിയ്ക്കുന്ന ഹോർമോണുകൾക്ക് കോട്ടം വരുത്തുന്നു.

അതിനാൽ, വയറിലെ കൊഴുപ്പിനെ ഗുരുതരമായി കണക്കിലെടുത്ത് എത്രയും വേഗം അത് കുറയ്ക്കുവാനുള്ള നടപടികളെടുക്കണം. മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതിലൂടെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കുവാൻ സാധിയ്ക്കും.

നിങ്ങളുടെ ഭക്ഷണരീതിയിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുക. വയറിലെ കൊഴുപ്പ് കുറയ്ക്കുവാൻ പ്രോട്ടീൻ വളരെ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കുറഞ്ഞ കാർബോ ഹൈഡ്രെയ്റ്റുകളുള്ള ഭക്ഷണരീതി പിന്തുടരുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കും.

നാരുകൾ ധാരാളമായടങ്ങിയ ഭക്ഷണം ശീലമാക്കുക. അത് വിഷാംശങ്ങൾ പുറന്തള്ളി കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുന്നു. വ്യായാമം അത്യാവശ്യമായ ഒന്നാണ്. കാർഡിയോ വ്യായാമങ്ങൾ പ്രത്യേകിച്ചും. ദീർഘമായ നടത്തം ഫലപ്രദമായ വ്യായാമമാണ്. ദിവസേന അര മണിക്കൂറെങ്കിലും നടത്തം ശീലമാക്കൂ... വയറിലെ കൊഴുപ്പ് കുറയുന്നത് അനുഭവിച്ചറിയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
