Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പ്രമേഹവും യോഗയും തമ്മിലെന്ത് ബന്ധം?
പ്രമേഹം ഇന്ന് നമ്മുടെ ജീവിതശൈലി രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രമേഹവും പ്രഷറും എല്ലാം ഉണ്ടെന്നു പറയുന്നത് തന്നെ ഒരു ഗമയായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ പ്രമേഹത്തിന്റെ അളവ് വര്ദ്ധിച്ചാലാണ് ബാക്കിയുള്ളതിനെക്കുറിച്ച് നമ്മള് ആലോചിക്കുന്നത്. പിന്നീടങ്ങോട്ട് വെപ്രാളമായിരിക്കും എങ്ങനെയെങ്കിലും ഇവനെ തുരത്തി ഓടിയ്ക്കണമെന്നത്. ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് യോഗാപോസുകള്‍

എന്നാല്‍ മാനസികമായും ശാരീരികമായും ആരോഗ്യം നല്കുന്ന ഒന്നാണ് യോഗാസനം. യോഗാസനം ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് പുരോഗതി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ യോഗയും പ്രമേഹവും തമ്മിലെന്താണ് ബന്ധം എന്ന് ആലോചിച്ചിട്ടുണ്ടോ? പ്രമേഹ രോഗികള്‍ക്ക് മധുരത്തെ പേടിയ്ക്കാതെ ഇനി ജീവിതവും മധുരമാക്കാന്‍ യോഗ സഹായിക്കും. യോഗ സ്ഥിരമായി പരിശീലിയ്ക്കുന്നത് ടൈപ്പ് ടു പ്രമേഹത്തെ ഇല്ലാതാക്കും. യോഗ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നു.

മാത്രമല്ല അമിതവണ്ണം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം തുരത്തുന്നതിന് യോഗ ഉത്തമമാണ്. ജേണല്‍ ഓഫ് ഡയബറ്റിക് റിസര്‍ച്ച് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിയ്ക്കുന്നത്. രക്തസമ്മര്‍ദ്ദം കുറച്ച് പള്മിണറി പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ യോഗ സഹായിക്കുന്നു. മാത്രമല്ല നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ആരോഗ്യകരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗ നല്കുന്ന സഹായം മറ്റൊരു വ്യായാമമുറയിലും ഉണ്ടാവില്ല.

ജീവിതശൈലി രോഗങ്ങളെ ഒരളവ് വരെ പ്രതിരോധിയ്ക്കാന്‍ യോഗ എന്ന വ്യായാമമുറയ്ക്ക് കഴിയും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ യോഗ സ്ഥിരമാക്കിയാല്‍ അത് നമ്മുടെ മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും സംരക്ഷിക്കുന്നു. ഇടുപ്പ് ഒതുക്കാന്‍ യോഗാസനം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

