Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ജോലി ചെയ്താല്‍ ആരോഗ്യം നന്നാകുമോ?
ജോലി ചെയ്യുന്നതു പലരും പണത്തിനു വേണ്ടി മാത്രമാണെന്നു പറയാം. ഇഷ്ടമില്ലെങ്കിലും ജോലി ചെയ്തേ തീരൂവെന്നുള്ളതു കൊണ്ടാണ് ജോലി ചെയ്യുന്നതെന്നാണ് പലരുടേയും വാദം.
എന്നാല്‍ പണത്തിനും സാമൂഹ്യബന്ധങ്ങള്‍ക്കും വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നതെന്നുള്ള ധാരണ ശരിയല്ല. ജോലിയിലെ സ്ട്രെസും ടെന്‍ഷനുമെല്ലാം കണക്കിലെടുത്ത് ജോലി നിങ്ങളുടെ ആരോഗ്യം കേടു വരുത്തുന്നുവെന്ന ധാരണയുണ്ടെങ്കില്‍ അതും തെറ്റാണ്. രാത്രിയില്‍ ചെയ്യുന്ന ആരോഗ്യത്തെറ്റുകള്
ജോലി നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. വെറുതെ പറയുന്നതല്ല, കാരണങ്ങളുമുണ്ട്.

ദുശീലങ്ങള്‍
ദുശീലങ്ങളുള്ളവര്ക്ക് ഇത് കുറയ്ക്കാന്‍ ജോലി സഹായിക്കും. കാരണം ഇത്തരം ദുശീലങ്ങള്‍ ജോലിസ്ഥലത്തു പാടില്ലെന്ന നിയന്ത്രണങ്ങള്‍ തന്നെ. അവധി ദിവസങ്ങളില്‍ കുടിച്ചും വലിച്ചും കൂത്താടുന്നവര്‍ നല്ല മാന്യരായി ഓഫീസില്‍ ജോലി ചെയ്യുന്നതു കാണാം.

നല്ല മൂഡ്
ജോലിയിലെ അധ്വാനം നല്ല മൂഡ് നല്കുന്നു. ഇതിനു കാരണം ജോലി ചെയ്യുമ്പോഴുണ്ടാകുന്ന നല്ല കെമിക്കലുകളാണ്.

ഹോര്‍മോണ്‍
ജോലിയിലെ ടാര്‍ഗെറ്റുകളും ഡെഡ്ലൈനുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും, ഹൃദയമിടിപ്പു കൂടും, ലംഗ്സിന് കൂടുതല്‍ ഓക്സിജന്‍ ലഭിയ്ക്കും. എന്‍ഡോര്‍ഫിന്‍, സെറോട്ടിന്‍ തുടങ്ങിയ നല്ല ഹോര്‍മോണുകളുടെ ഉല്പാദനം വര്‍ദ്ധിയ്ക്കും.

സോഷ്യല്‍ ജീവിതം
നല്ലൊരു സോഷ്യല്‍ ജീവിതം ജോലിയിലൂടെ ലഭ്യമാണ്. നല്ല സൗഹൃദങ്ങളും. ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളെ ദൂരെ നിര്‍ത്താനും മനസിന് സന്തോഷം തോന്നാനുമെല്ലാം ഇത് സഹായകം.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍
ജോലിയിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. ബുദ്ധിശക്തി വര്‍ദ്ധിയ്ക്കും. ജോലി ചെയ്യാന്‍ ബ്രെയിന്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ.

ഡോപാമൈന്‍
സഹപ്രവര്‍ത്തകരുമായി സംസാരിച്ചു സമയം ചെലവഴിയ്ക്കുമ്പോള്‍ ഡോപാമൈന്‍ പോലുള്ള നല്ല ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടും.

അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണങ്ങളും ഒഴിവാക്കാന്‍
ജോലിയിലെ തിരക്ക് അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണങ്ങളും ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.

ആയുര്‍ദൈര്‍ഘ്യം
ജോലി ചെയ്യുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.



Click it and Unblock the Notifications
