Latest Updates
-
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും!
ആയുസ്സ് തിരിച്ചു പിടിയ്ക്കാന്‍ 'ഒരു മിനിറ്റ്'
വളരെ തിരക്കു പിടിച്ച ജീവിതത്തിലൂടെയാണ് നമ്മള് കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. ഓരോ മണിക്കൂറും ഓരോ മിനിട്ടും ഓരോ സെക്കന്റു പോലും അത്രയേറെ വിലപിടിച്ചതാണ്. എന്നാല്‍ ദിവസത്തില്‍ അല്പസമയമെങ്കിലും റെസ്റ്റെടുക്കാം എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ നമ്മള് വിശ്രമിക്കുമ്പോള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമുക്കുള്ളില്‍ തന്നെയുള്ള ചിലയാളുകള്‍. നമ്മുടെ മരണം വരെ വിശ്രമമില്ലാതെ ജോലിയെടുക്കുന്നവരാണ് നമ്മുടെ ഓരോ അവയവങ്ങളും. അതുകൊണ്ട് തന്നെയാണ് നമ്മളിങ്ങനെ ആരോഗ്യത്തോടു കൂടി ഇരിയ്ക്കുന്നതും. നിങ്ങളുടെ സെക്സ് ജീവിതം ആരോഗ്യകരമോ?
ഒരു മിനിറ്റിനുള്ളില്‍ നമ്മുടെ ശരീരത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിയ്ക്കുന്നതെന്ന് നമുക്ക് നോക്കാം. ഇനി ഈ പറയുന്ന കാര്യങ്ങളൊന്നും ഒരു മിനിറ്റിനുള്ളില്‍ സംഭവിച്ചില്ലെങ്കില്‍ ഒരു വിശദമായ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് നല്ലത്.

ശ്വാസോച്ഛ്വാസത്തിന്റെ വേഗത
ഒരു മിനിറ്റില്‍ 16 തവണയെങ്കിലും നമ്മള് ശ്വാസോച്ഛ്വാസമെടുക്കുന്നുണ്ട്. എന്നാല്‍ ഇനി ഒരു മിനിട്ട് ശ്വാസോച്ഛ്വാസം എടുക്കേണ്ടെന്ന് തീരുമാനിച്ചാലോ പിന്നെ തീരുമാനങ്ങളൊന്നുമെടുക്കാന്‍ നമ്മളുണ്ടാവില്ല.

ചിന്തകള്‍ക്കും പഞ്ഞമില്ല
ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല നമുക്കെല്ലാം. ഒരു മിനിട്ടിനുള്ളില്‍ കൃത്യമായി എണ്ണം പറയുകയാണെങ്കില്‍ 50 തരം ചിന്തകളെങ്കിലും നമ്മുടെ തലച്ചോര്‍ ആലോചിച്ചു കൂട്ടിയിരിക്കും.

രക്തത്തിന്റെ സഞ്ചാരം
മനസ്സ് കൊണ്ട് നമ്മള് സഞ്ചരിയ്ക്കാത്ത സ്ഥലങ്ങളില്ല. എന്നാല്‍ അതിലും വേഗത്തിലാണ് രക്തം സഞ്ചരിയ്ക്കുന്നത്. മിനിട്ടില്‍ 14 കിലോമീറ്ററാണ് രക്തം സഞ്ചരിയ്ക്കുന്നത്.

ചര്‍മ്മകോശങ്ങള്‍ നഷ്ടപ്പെടുന്നത്
മിനിട്ടില്‍ അഞ്ച് ലക്ഷം ചര്മ്മകോശങ്ങളാണ് നഷ്ടപ്പെടുന്നത്. ഇത്രയേറെ ചര്‍മ്മ കോശങ്ങള്‍ നഷ്ടപ്പെട്ടതു കൊണ്ട് പ്രത്യേകിച്ച് യാതൊരു ദോഷവും നമുക്ക് സംഭവിയ്ക്കുകയില്ല.

ചുവന്ന രക്ത കോശങ്ങള്‍
ഒരു മിനിട്ടിനുള്ളിലാണ് രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതും ഒന്നും രണ്ടും അല്ല പത്ത് കോടി ചുവന്ന രക്ത കോശങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്.

ഇമ ചിമ്മുന്നത് 20 തവണ
ഇമ ചിമ്മുന്നത് സാധാരണകാര്യമാണ്. എന്നാല്‍ ഒരു മിനിട്ടിനുള്ളില്‍ എത്ര തവണ ഇമ ചിമ്മുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ചുരുങ്ങിയത് 20 തവണയെങ്കിലും ഒരു മനുഷ്യന് ഇമ ചിമ്മുന്നുണ്ട്.

ഹൃദയസ്പന്ദന വേഗത
ഒരു മിനിട്ടിനുള്ളില്‍ നമുക്കെന്ത് വേണമെങ്കിലും സംഭവിയ്ക്കാം. മരണം വരെ നടക്കും. അതുപോലെ തന്നെയാണ് ഒരു മനുഷ്യന്റെ ശരാശരി ഹൃദയസ്പന്ദന വേഗത ഒരു മിനിട്ടില്‍ 72 ആണ്.

കാര്‍ബണ്‍ഡൈ ഓക്സൈഡ്
കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്ന വാതകം 0.6 ഗ്രാം ആണ് പുറത്തേക്ക് കളയുന്നത്.

ഊര്‍ജ്ജോത്പാദനം
ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടാതെ എങ്ങനെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കും. ഒരു മിനിട്ടില്‍ 600 ജൂള്‍ ഊര്‍ജ്ജമെങ്കിലും ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications