Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ഒരു ലക്ഷണമാണ് കൃത്യമായുള്ള ആര്‍ത്തവമെന്നു പറയാം. ആര്‍ത്തവം ശരിയായി വരാത്തത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടാകാം, അല്ലെങ്കില്‍ എന്തെങ്കിലും അസുഖങ്ങള്‍ കൊണ്ടാകാം. എന്തു തന്നെയാണെങ്കിലും ഇതിനു പ്രതിവിധി തേടേണ്ടത് ആരോഗ്യത്തിന് അത്യാവശ്യവുമാണ്.
ആര്‍ത്തവരക്തത്തിന്റെ നിറവും അളവുമെല്ലാം നോക്കി സ്ത്രീ ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു വിലയിരുത്തുകയും ചെയ്യാം. ഏതൊക്കെ വിധത്തിലാണ് ആര്‍ത്തവരക്തം ആരോഗ്യത്തെക്കുറിച്ചു പറയുന്നതെന്നറിയൂ,മുഖക്കുരു പാട് അകറ്റാന്‍ ആയുര്‍വേദം

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
കടുത്ത നിറത്തിലെ, അതായത് ബ്ലൂബെറിയുടെ നിറത്തോടു സാമ്യമുള്ള ആര്‍ത്തവരക്തം സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്, കൊളസ്ട്രോള്‍ തോത് അധികമാണെന്നതിന്റെ സൂചനയാണ്.ഇത്തരം ഘട്ടത്തില്‍ ആര്ത്തവരക്തപ്രവാഹവും സാധാരണയേക്കാള്‍ അധികമായിരിയ്ക്കും.

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ആര്‍ത്തവരക്തത്തിന് നിറം കുറവെങ്കില്‍, അതായത് ഏതാണ്ട് സ്ട്രോബെറി ജാമിന്റെ കളറിനു സാമ്യമെങ്കില്‍ ഇത് ഈസ്ട്രജന് തോത് കുറവാണെന്നതിനെക്കാണിയ്ക്കുന്നു. ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്നതിന് ഇതിന് കാരണമാകാറുണ്ട്.

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ഇവ രണ്ടിനും ഇടയിലുള്ള നിറം, ഏതാണ്ട് ക്രാന്‍ബെറി ജ്യൂസിനോടു സാമ്യമുള്ള നിറമാണ് ആര്ത്തവരക്തത്തിനെങ്കില് ഇത് ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു.

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ആര്ത്തവചക്രത്തിനിടിയില് സ്പോട്ടിംഗ് പോലെ ബ്ലീഡിംഗുണ്ടെങ്കില്‍ ഇതിന് പല കാരണങ്ങളുണ്ടാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, അണുബാധ, സെര്‍വിക്സ്, യൂട്രസ് ക്യാന്‍സര്‍ ബാധ, സ്ട്രെസ് എന്നിവയെല്ലാം ഇതിനു കാരണമാകാം.

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ആര്‍ത്തവസമയത്തുണ്ടാകുന്ന വയറുവേദനയും മറ്റും ഡിസ്മെനോറിയല് എന്നാണ് അറിയപ്പെടുന്നത്. പ്രോസ്റ്റാഗ്ലാഡിന് എന്ന ഹോര്‍മോണാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷവും കഠിനമായ വയറുവേദനയെങ്കില്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ കാരണവുമാകാം.

ആര്‍ത്തവം പറയും ആരോഗ്യരഹസ്യങ്ങള്‍
ആര്‍ത്തവരക്തപ്രവാഹം 6 ദിവസത്തില്‍ കൂടുതലെങ്കില്‍, അളവു കൂടുതലെങ്കില്‍ യൂട്രസ് സംബന്ധമായ രോഗങ്ങള്‍, അനീമിയ എന്നിവ കാരണമാകാം. ആര്‍ത്തവരക്തപ്രവാഹം കുറവെങ്കില്‍ സ്ട്രെസ്, മെനോപോസിലേയ്ക്കു പ്രവേശിയ്ക്കുന്നത്, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്നത് എന്നിവ കാരണമാകാം.



Click it and Unblock the Notifications
