Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
മുഖക്കുരു പാട് അകറ്റാന്‍ ആയുര്‍വേദം
മുഖക്കുരു ടീനേജില്‍ ആണ്‍പെണ്‍കുട്ടികളെ ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. എണ്ണമയമുളള ചര്‍മവും ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് ഇതിനുള്ള കാരണം.
മുഖക്കുരു മാറിയാലും ഇതുണ്ടാക്കുന്ന പാടുകളും കുഴികളുമെല്ലാം മുഖസൗന്ദര്യം കെടുത്തുക തന്നെ ചെയ്യും.
എന്നു കരുതി മുഖക്കുരു പാടുകള്‍ മാറാന്‍ വഴികളില്ലെന്നല്ല, ചില വഴികളുണ്ട്. പ്രത്യേകിച്ചും ആയുര്‍വേദ വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

തുളസി
തുളസി മുഖക്കുരു പാടു മാറാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. തുളസിയില വെള്ളം ചേര്‍ത്തരച്ചു മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചന്ദനപ്പൊടി
ചന്ദനപ്പൊടി അല്ലെങ്കില്‍ ചന്ദനമരച്ചത് പനിനീരുമായി ചേര്‍ത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു പാടകറ്റാന്‍ നല്ലതാണ്.

ആര്യവേപ്പ്
ആര്യവേപ്പ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു മരുന്നാണ്. ആര്യവേപ്പില വെള്ളവുമായി ചേര്‍ത്തരച്ചു മുഖത്തു പുരട്ടാം. ഇതില്‍ പച്ചമഞ്ഞള്‍ കൂടി അരച്ചു ചേര്‍ത്താന്‍ ഗുണമേറും.

എള്ള്
എള്ള് വെള്ളത്തില്‍ കുതിര്‍ത്ത് ഇതരച്ചു മുഖക്കുരു പാടുകള്‍ക്കു പുറത്തു പുരട്ടുന്നതും ഗുണം ചെയ്യും.

കര്പ്പൂരതുളസിയില
കര്പ്പൂരതുളസിയില അരച്ചു മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നതും മുഖക്കുരു പാടുകളകറ്റാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
