Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹോര്‍മോണ്‍ തകരാറുകള്‍ നിസ്സാരമല്ല
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനവും ഹോര്‍മോണുകളും തമ്മില്‍ വലിയ ബന്ധമുണ്ട്. ഹോര്‍മോണുകളിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അപ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലച്ചാലോ?
ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. 50 വയസ്സൊക്കെ കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണുകലുടെ ഉത്പാദം കുറഞ്ഞുതുടങ്ങും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഒരു ഉത്തരത്തില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഈ ഭക്ഷണങ്ങള്‍
സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജനും മറ്റ് ഹോര്‍മോണുകളും ഉത്പാദിപ്പിക്കുകയാണ് ഗ്രന്ഥികളുടെ ചുമതല. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ദ്ധനവ്, പോഷകക്കുറവ്, അപര്യാപ്തമായ വ്യായാമം, മാനസിക സംഘര്‍ഷം എന്നിവ ഈ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വളരെ നേരത്തേ തന്നെ ഹോര്‍മോണുകളുടെ ഉത്പാദനം തകരാറിലാക്കുകയും ചെയ്യുന്നു.

ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍, ശരീരത്തില്‍ പനിപോലെ ചൂട് അനുഭവപ്പെടും. മാത്രമല്ല സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ ഈര്‍പ്പം ഇല്ലാതാവുക, അമിതമായി തടിവയ്ക്കുക എന്നിവയും ഹോര്‍മോണ്‍ തകരാറിന്റെ ലക്ഷണങ്ങളാണ്.
ചില സത്രീകളില്‍ ലൈംഗിക താത്പര്യം കുറയുകയും മാനസിക സംഘര്‍ഷം ഉണ്ടാവുകയും ചെയ്യും. ക്രമംതെറ്റിയ ആര്‍ത്തവം, മുഖക്കുരു, മുഖത്തെ രോമവളര്‍ച്ച എന്നിവയ്ക്കും ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവ് കാരണമാകാറുണ്ട്.

വല്ലാത്ത ക്ഷീണം, ഓര്‍മ്മക്കുറവ്, അമിതമായ വിശപ്പ് എന്നിവയാണ് ഹോര്‍മോണ്‍ തകരാറിന്റെ മറ്റു ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ തകരാറിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം മലബന്ധം, കണ്ണുകളില്‍ നീര്, ത്വക്ക് രോഗങ്ങള്‍, മുടികൊഴിച്ചല്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് അത് നയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
