Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
പച്ച ഇഞ്ചി കഴിയ്ക്കാമോ?
ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പ്രതിവിധി.
സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണവസ്തുക്കളില്‍ ചേര്‍ത്തോ ആണ് ഇഞ്ചി കഴിയ്ക്കാറ്. എന്നാല്‍ ഇഞ്ചി പച്ചയ്ക്ക്, അതായത് പാകം ചെയ്യാതെ കഴിയ്ക്കുമ്പോള്‍ ഗുണമേറുമെന്നാണ് പറയുന്നത്.
പച്ച ഇഞ്ചി കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പ്രമേഹം
രാവിലെ വെറുംവയറ്റില്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതോ പച്ച ഇഞ്ചിനീരു കുടിയ്ക്കുന്നതുമെല്ലാം പ്രമേഹം നിയന്ത്രിയ്ക്കാന്‍ സഹായകമാകും.

രക്തപ്രവാഹം
പച്ച ഇഞ്ചി കഴിയ്ക്കുന്നത് രക്തപ്രവാഹം ത്വരിതപ്പെടുത്താന്‍ നല്ലതാണ്. ഇത് ഹൃദയമടക്കമുള്ള അവയവങ്ങള്‍ക്കു നല്ലതാണ്.

വിശപ്പുണ്ടാകാന്‍
വിശപ്പു കുറഞ്ഞവര്‍ക്ക് ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത് വിശപ്പുണ്ടാകാന്‍ നല്ലതാണ്.

മൈഗ്രേന്
ഇഞ്ചി അരച്ച് ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായകമാണ്.

ചുമ
ഇഞ്ചിനീരില് അല്പം തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് ചുമയ്ക്കുള്ള നല്ലൊരു നാട്ടുവൈദ്യമാണ്.

പല്ലുവേദന
മോണയില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ചു മസാജ് ചെയ്യുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും.

മനംപിരട്ടല്‍, ഛര്‍ദി
മനംപിരട്ടല്‍, ഛര്‍ദി എന്നിവ ഒഴിവാക്കാനുള്ള നല്ലൊരു പരിഹാരമാണിത്. ഇഞ്ചി ചെറിയ കഷ്ണം വായിലിട്ടു ചവയ്ക്കാം. പ്രത്യേകിച്ചു ഗര്‍ഭകാലത്ത്.

ദഹനം
ഇഞ്ചിനീരില് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.



Click it and Unblock the Notifications
