Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നവ.....
ദാമ്പത്യത്തില്‍ സെക്സിന് പ്രധാന സ്ഥാനമുണ്ട്. ഇത് വെറുമൊരു ശാരീരികസുഖത്തിനോ പ്രത്യുല്പാദനത്തിനു വേണ്ടിയുള്ള പ്രക്രിയയോ ആണെന്ന ധാരണ തെറ്റാണ്. മറിച്ച് ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ സെക്സ് നല്‍കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ പലതവിധ കാരണങ്ങളാലും സെക്സ് വേണ്ടെന്നു വയ്ക്കുന്ന ദമ്പതിമാരുമുണ്ട്. ദാമ്പത്യപ്രശ്നങ്ങള്‍, ജോലിത്തിരക്ക്, ശാരീരീക അസ്വസ്ഥതകള്‍, സ്ട്രെസ്, സമയക്കുറവ് എന്നിങ്ങനെ പോകുന്നു ഇത്.
ലൈംഗികത വേണ്ടെന്നു വയ്ക്കുമ്പോള്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ ഏതു രീതിയില്‍ ബാധിയ്ക്കുന്നുവെന്നറിയൂ,

ഉത്കണ്ഠ
സെക്സ് വേണ്ടെന്നു വയ്ക്കുന്നത് ഉത്കണ്ഠ വര്‍ദ്ധിപ്പിയ്ക്കുമെന്നു സ്കോട്ടിഷ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്ട്രെസ് കൂടുതലാക്കും. സാമൂഹിക ഇടപെടലുകള്‍ തന്നെ ബുദ്ധിമുട്ടിലാകും. കാരണം സെക്സ് സമയത്ത് ഉല്പാദിപ്പിയ്ക്കുന്ന ഓക്സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവ സ്ട്രെസ്, ഉത്കണ്ഠ പോുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നവയാണ്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന് നടത്തിയ പഠനത്തില്‍ സെക്സ് പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയ്ക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്.

കോള്‍ഡ്, ഫഌ
സെക്സ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. എന്നാല്‍ ഉപേക്ഷിയ്ക്കുമ്പോള്‍ കോള്‍ഡ്, ഫഌ തുടങ്ങിയവ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു.

ഉദ്ധാരണക്കുറവ്
പുരുഷന്മാരില് ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍, കുറയ്ക്കുമ്പോള്‍ സാധാരണയാണ്. കാരണം ശരീരത്തിലെ മസിലുകള്‍ പോലെയാണ് പുരുഷലിംഗവും. വ്യായാമം മസിലുകളെ ശക്തിപ്പെടുത്തുന്നു. ഇതുപോലെ ലിംഗത്തിനുള്ള വ്യായാമമാണ് സെക്സെന്നു പറയാം.

ഡിപ്രഷന് സാധ്യതകള്‍
സ്ത്രീകള്‍ക്ക് സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ ഡിപ്രഷന് സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു. സെക്സ ഉപേക്ഷിയ്ക്കുമ്പോള്‍ മാത്രമല്ല, കോണ്ടംസ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുമ്പോഴും. കാരണം പുരുഷബീജത്തിലെ ചില ഘടകങ്ങള്‍, അതായത് മെലാട്ടനിന്‍, സെറാട്ടനിന്‍, ഓക്സിടോസിന്‍ എന്നിവ നല്ല മൂഡ് നല്കുന്ന ഹോര്‍മോണുകളാണ്.

ദമ്പതിമാര്‍
ഇത്തരം ശാരീരിക പ്രശ്നങ്ങള്‍ക്കു പുറമെ സെക്സ് ജീവിതത്തിലെ താളപ്പിഴകള്‍, കുറവ് പല ദാമ്പത്യങ്ങളിലും പ്രശ്നങ്ങളുണ്ടാക്കും. ദമ്പതിമാര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിയ്ക്കാന്‍ സെക്സ് സഹായിക്കും. ഇതുപേക്ഷിയ്ക്കുമ്പോള്‍ അടുപ്പവും കുറഞ്ഞേക്കാം.

യൂറിനറി അണുബാധകള്‍ക്കുള്ള സാധ്യത കുറയുന്നു
സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്ന ഒരു പൊസറ്റീവ് കാര്യമെന്നത് യൂറിനറി അണുബാധകള്‍ക്കുള്ള സാധ്യത കുറയുന്നുവെന്നതാണ്. ഏതാണ്ട് 80 ശതമാനം അണുബാധകള്‍ക്കും കാരണം സെക്സാണ്. സെക്സ് സമയത്ത് യോനീമുഖത്തെ ബാക്ടീരിയ മൂത്രനാളിയിലേയ്ക്കു തള്ളപ്പെടുന്നു. ഇതാണ് അണുബാധകള്‍ക്ക് കാരണമാകുന്നത്.



Click it and Unblock the Notifications
