Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കുടവയറല്ല, കാരണങ്ങളാണ് അത്ഭുതം
കുടവയര്‍ എന്നും എപ്പോഴും പ്രശ്നമാണ്. പുരുഷന്മാരുടെ മൊത്തത്തിലുള്ള ആരോഗ്യത്തേയും സൗന്ദര്യത്തേയും എല്ലാം കുടവയര്‍ നശിപ്പിക്കും. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും കഷ്ടപ്പെടുന്നവരാണ് നമ്മള്. കുടവയര്‍ ക്ഷണിച്ചു വരുത്തും ശീലങ്ങള്‍
എന്നാല്‍ ഭക്ഷണത്തില്‍ അല്പം ശ്രദ്ധ കൊടുത്തു കൊണ്ടു തന്നെ നമുക്ക് കുടവയര്‍ കുറയ്ക്കാം. കുടവയറിന്റെ കാരണങ്ങളാണ് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നത്. പലപ്പോഴും നമ്മുടെ അശ്രദ്ധ കൊണ്ടും അല്ലാതെയും കുടവയര്‍ ഉണ്ടാവാം. എന്തുകൊണ്ട് കുടവയര്‍, എന്ത് ഭക്ഷണം കഴിയ്ക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ഹോര്‍മോണ്‍ വ്യതിയാനം
പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനമാണ് കുടവയറിന്റെ പ്രധാന കാരണം. പുരുഷന്മാരില് പലര്‍ക്കും ജീവിതശൈലി രോഗങ്ങള്‍ തടി കൂടാനും കുടവയര്‍ ഉണ്ടാവാനും കാരണമാകുന്നു.

ജീനിലുള്ള വ്യത്യാസം
ജീനിലുള്ള വ്യത്യാസം പലപ്പോഴും കുടവയറിന് കാരണമാകുന്നു. ഇത് അമിതവണ്ണത്തിലേക്കും വഴിവെയ്ക്കുന്നു.

കലോറിയുടെ ഉപഭോഗം
കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കുടവയറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇന്നത്തെ അവസ്ഥയില്‍ ജങ്ക്ഫുഡിന്റെ അമിതോപയോഗം പ്രധാന കാരണമാണ്.

മാനസിക സമ്മര്‍ദ്ദം
ഇന്നത്തെ കാലത്ത് സ്ട്രെസ്സ് എന്ന വാക്ക് ഏവര്‍ക്കും പരിചിതമാണ്. ഇതിന്റെ പരിണിതഫലമാകട്ടെ കുടവയറും അമിതവണ്ണവും നല്‍കുന്നതും.

ഉറക്കത്തിന്റെ അഭാവം
കൂടുതല്‍ ഉറങ്ങുന്നത് അമിത വണ്ണത്തിന് കാരണമാകും എന്ന് നമുക്കറിയാം. എന്നാല്‍ ഉറക്കത്തിന്റെ അഭാവം കുടവയര്‍ എന്ന വിപത്തിലേക്കാണ് നമ്മളെ നയിക്കുന്നത്.

പഴം കഴിക്കാം
പഴം കഴിയ്ക്കുന്നത് കലോറി കുറയ്ക്കുകയും വിറ്റാമിന്റേയും ധാതുക്കളുടേയും അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് കുടവയര്‍ കുറയ്ക്കാനുള്ള നല്ലൊരുപാധിയാണ്.

പച്ചക്കറികള്‍
പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുന്നതും നല്ലതാണ്. ഇത് കുടവയര്‍ കുറച്ച് ഒതുങ്ങിയ വയര്‍ നല്കുന്നു.

മുട്ട
മുട്ട കഴിയ്ക്കുന്നതിനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് കുടവയര്‍ കുറയ്ക്കുന്നു എന്നതാണ് കാര്യം. മാത്രമല്ല അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് ശരീരഭാരവും കുടയവറും കുറയ്ക്കാനുള്ള വളരെ ചിലവു കുറഞ്ഞ ഒരുപാധിയാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ഈ മാര്‍ഗ്ഗത്തിന് ആരും വേണ്ടത്ര പ്രാധാന്യം നല്കുന്നില്ലെന്നതും സത്യം.



Click it and Unblock the Notifications
