Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
ഏകാന്തത എങ്ങനെ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു
മനുഷ്യൻ ഒരു സമൂഹജീവിയാണ് .അവനു സുരക്ഷിതമായ ഒരു ചുറ്റുപാടു ആവശ്യമാണ് .പക്ഷെ ഇന്ന് എല്ലാവരും ഏകാന്തതയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത് .ഏകാന്തത എന്നത് വിഷാദവും ദുഖവും നിറഞ്ഞ ഒരു മാനസിക അവസ്ഥയാണ് .
ലോകത്തിൽ നിന്നും താൻ വിച്ഛേദിക്കപ്പെട്ടു എന്ന അവസ്ഥ ...ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിനു ആളുകളെ ബാധിച്ചിരിക്കുന്ന ഒരു അദൃശ്യ പകർച്ചവ്യാധിയായി ഏകാന്തത ഇന്ന് മാറിയിരിക്കുന്നു .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം .

വിഷാദവും ആത്മഹത്യയും
സമൂഹത്തിൽ നിന്നും ഒറ്റപ്പെടുക എന്നതു മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു .തനിക്ക് ഒന്നിനും കഴിയില്ല എന്ന തോന്നലും , പ്രതീക്ഷ ഇല്ലായ്മയും ആണിതിനു കാരണം .തിരിച്ചറിഞ്ഞില്ലെങ്കിൽ അത് വിഷാദത്തിലേക്കും പതിയെ ആത്മഹത്യയിലേക്കും നയിക്കും .
ഹൃദയാഘാതവും സ്ട്രോക്കും

ഏകാന്തതയും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്നു പുതിയ പoനങ്ങൾ ചൂണ്ടിക്കാണിക്കുന്നു .രക്തസമ്മർദം കൂടി രക്തകുഴലുകൾക്കും , ടിഷ്യുകൾക്കും കേടുപാടുകൾ ഉണ്ടാകുകയും ഹൃദയാഘാതം , പക്ഷഘാതം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും .
ഉറക്കമില്ലായ്മ
ഏകാന്തത അനുഭവിക്കുന്നവർക്കു ഉറക്കം വളരെ കുറവായിരിക്കും .ഇത് ദൈനംദിന ജീവിതത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു .

പ്രതിരോധശേഷി കുറവ്
സെൽഅക്റ്റിവിറ്റികളെ മന്ദീഭവിപ്പിക്കുകയും , EBV ആന്റിബോടികളേ കൂടുതലായി സർക്കുലേറ്റ് ചെയ്യിപ്പിക്കുകയും വഴി പ്രതിരോധ ശേഷി കുറച്ചു, ഏകാന്തത ഒരു നിശബ്ദകൊലയാളി ആയി മാറുന്നു .
മാനസികാവസ്ഥയെ ബാധിക്കുന്നു
വിഷാദത്തെ കൂടാതെ ഏകാന്തത ഉത്കണ്ഠയ്ക്കും അക്രമത്തിനും വഴിയൊരുക്കുന്നു .ഇത് പിന്നീട് അൽഷിമേഴ്സ് പോലുള്ള അവസ്ഥയിലേക്കും എത്തിക്കും .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
