Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കസേരിയിലിരുന്നും തടി കുറയ്ക്കാം
അധികനേരം ഇരിയ്ക്കന്നതു തടി കൂട്ടുവാനേ ഉപകരിയ്ക്കൂവെന്നാണ് പൊതുവെ പറയുക. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജോലിസാഹചര്യത്തില്‍ ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്കാന് പോലുമാകാതെ ജോലി ചെയ്യേണ്ട സാഹചര്യങ്ങളുമുണ്ട്.
എന്നു കരുതി തടി കുറയ്ക്കാതെയും പറ്റില്ലല്ലോ. കസേരയില്‍ തന്നെയിരുന്നു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

കസേരിയിലിരുന്നും തടി കുറയ്ക്കാം
കസേരയിലിരുന്ന് ശരീരത്തിന്റെ മുകള്ഭാഗം, അതായത് വയര്‍ വരെയുള്ള ഭാഗമുപയോഗിച്ചു പുറകിലേയ്ക്കു തിരിയുക. ഇരു ഭാഗത്തേക്കു തിരിഞ്ഞും ഇതാവര്‍ത്തിയ്ക്കാം. വയര്‍ കുറയാനും ഇതു നല്ലതാണ്.

കസേരിയിലിരുന്നും തടി കുറയ്ക്കാം
കസേരയുടെ ഇരിക്കുന്ന ഭാഗത്ത് ഇരുകൈകളും വശത്തായി പിടിച്ച് ഇരിയ്ക്കുന്ന പൊസിഷനില്‍ മുകളിലേയ്ക്കു പൊന്തുക. കയ്യില്‍ ഭാരം കൊടുത്തു വേണം ഉയരാന്‍.

കസേരിയിലിരുന്നും തടി കുറയ്ക്കാം
കസേരയുടെ ഇരുവശങ്ങളിലും പിടിച്ച് കാലുകള്‍ സൈക്കില്‍ ചവിട്ടുന്ന രീതിയില്‍ വട്ടത്തില്‍ മുകളിലേയ്ക്കും താഴേയ്ക്കുമായി ചലിപ്പിയ്ക്കുക.

കസേരിയിലിരുന്നും തടി കുറയ്ക്കാം
കസേരയിലിരുന്ന് പാദങ്ങള്‍ നിലത്തു തന്നെ ഉറപ്പിച്ച് കാലുകള്‍ അകറ്റി വയ്ക്കുക. ഇരുകൈകളും തുടയുടെ ഉള്‍ഭാഗത്തു വരുന്ന വിധത്തില്‍ പിടിയ്ക്കുക. ഇതേ രീതിയിലില്‍ ശ്വാസം ശക്തിയായി ഉള്ളിലേയ്ക്കെടുക്കുകയും പുറത്തോട്ടു വിടുകയും ചെയ്യാം. പിന്നീട് കൈകള്‍ തുടയുടെ എതിര്‍ദിശയില്‍ പിടിച്ച്, അതായത് നേരത്തെ പിടിച്ചതിന് എതിരായി പിടിച്ച് കാലുകള്‍ ഉള്ളിലേയ്ക്കു തള്ളി ശ്വസിയ്ക്കാം. ഇതാവര്ത്തിയ്ക്കുന്നത് തുടയുടെ തടി കുറയ്ക്കും.

കസേരിയിലിരുന്നും തടി കുറയ്ക്കാം
ആയുര്‍വേദത്തില്‍ സൂര്യമുദ്രയെന്ന ഒന്നുണ്ട്, തടി കുറയ്ക്കാന്‍. നിവര്‍ന്നിരുന്ന് കണ്ണുകളടച്ച് ഇരുകൈത്തലങ്ങളും നിവര്‍ത്തി വയ്ക്കുക. മോതിരവിരല്‍ ഉള്ളിലേയ്ക്കു മടക്കി ഇതിനു മുകളിലായി തള്ളവിരല്‍ വരുന്ന വിധത്തില്‍ തള്ളിവിരലും ഉള്ളിലേയ്ക്കു മടക്കി വയ്ക്കുക. ഇതേ രീതിയില്‍ രണ്ടുമൂന്നു മിനിറ്റിരിയ്ക്കാം. ദിവസം പല തവണ ചെയ്യാം.

കസേരിയിലിരുന്നും തടി കുറയ്ക്കാം
കസേരിയിലിരുന്ന് കാലുകള്‍ വിറപ്പിയ്ക്കുക, വിരലുകള്‍ മടക്കി നിവര്‍ത്തുക, പേന കൈക്കുള്ളിലിട്ടു കറക്കുക തുടങ്ങിയവയെല്ലാം തടി കുറയ്ക്കാം.

കസേരിയിലിരുന്നും തടി കുറയ്ക്കാം
ശരീരം നിവര്ത്തിയിരിയ്ക്കേണ്ടത് ഏറെ പ്രധാനം. ഇത് വയറ്റിലും മറ്റും കൊഴുപ്പടിയാതിരിയ്ക്കാനും ദഹനപ്രക്രിയ ശരിയായി നടക്കാനും സഹായിക്കും.



Click it and Unblock the Notifications
