Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന് നമ്മുടെ വെളിച്ചെണ്ണ!!
തടി കുറയ്ക്കാനെന്തുണ്ടു മാര്ഗമെന്നു ചോദിച്ചാല് നൂറു വഴികള് കണ്ടെത്താനാകും. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് പ്രധാന വഴികളെന്നു പറയാം.
തടി കുറയ്ക്കാനുള്ള പലവിധ വഴികളിലൊന്നാണ് നമ്മുടെ വെളിച്ചെണ്ണയെന്നറിയാമോ. പാര്ശ്വഫലങ്ങള് വരുത്താത്ത തികച്ചും പ്രകൃതിദത്തമായ വഴി. മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....
ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ തടി കുറയ്ക്കാന് സഹായിക്കുന്നതെന്നറിയാമോ. തടി കുറയ്ക്കാന് നിങ്ങള്ക്കും വേണമെങ്കില് പരീക്ഷിച്ചു നോക്കാം,

അപചയപ്രക്രിയ
വെളിച്ചെണ്ണ അപചയപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതു വഴി കൊഴുപ്പു കത്തിച്ചു കളയാന് സഹായിക്കും.

കൊഴുപ്പ്
ഇതില് ലോങ് ചെയിന് ഫാററി ആസിഡുകളുണ്ട്. ഇവ നല്ല കൊഴുപ്പുണ്ടാക്കാനും ചീത്ത കൊഴുപ്പൊഴിവാക്കാനും സഹായകമാണ്. ഇതുവഴിയും തടി കുറയും.

ദഹനം
വെളിച്ചെണ്ണ ശരിയായ ഹോര്മോണ് പ്രവര്ത്തനത്തിന് സഹായിക്കും. ഇതുവഴി ദഹനം ശരിയായി നടക്കുക, സ്ട്രെസ് കുറയുക, വയര്, അരക്കെട്ട്, നിതംബം, തുട എന്നിവിടങ്ങളില് സംഭരിച്ചു വച്ചിരിയ്ക്കുന്ന കൊഴുപ്പു കുറയുകയും ചെയ്യും.

ധാതുക്കളും വൈറ്റമിനുകളുമെല്ലാം വലിച്ചെടുക്കാന്
ശരീരത്തിന് ധാതുക്കളും വൈറ്റമിനുകളുമെല്ലാം വലിച്ചെടുക്കാന് വെളിച്ചെണ്ണ സഹായിക്കും. ശരീരത്തിന് ആവശ്യമായ ഇവയെല്ലാം ലഭ്യമാകുമ്പോള് സ്ട്രെസ് കുറയുക, അമിതഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പലവിധ ഗുണങ്ങളുമുണ്ട്.

ബ്രേക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം
ബ്രേക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കു മുന്നായി ഒരു ടേബിള് സ്പൂണ് വെളിച്ചെണ്ണ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഇത് തടി കുറയാന് നല്ലതാണ്.

ചെറുനാരങ്ങ
ഒരു സ്പൂണ് വെളിച്ചെണ്ണ, അര സ്പൂണ് ചെറുനാരങ്ങാനീര് എന്നിവ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില് കലര്ത്തി കുടിയ്ക്കാം. ഇതും തടി കുറയാന് സഹായിക്കും.

തേന്
തുല്യ അളവില് വെളിച്ചെണ്ണ, തേന് എന്നിവ കലര്ത്തി കുടിയ്ക്കുന്നതും ഇരട്ടി പ്രയോജനം നല്കും.

വെളിച്ചെണ്ണ, ഗ്രീന് ടീ
വെളിച്ചെണ്ണ, ഗ്രീന് ടീ എന്നിവ കലര്ത്തി കുടിയ്ക്കുന്നതും ഗുണം നല്കും. ഇവ കൊഴുപ്പു നീക്കുക മാത്രമല്ല, വയര് നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.

വെളിച്ചെണ്ണ, തേന്, ചെറുനാരങ്ങാനീര്, ഗ്രീന് ടീ
വെളിച്ചെണ്ണ, തേന്, ചെറുനാരങ്ങാനീര്, ഗ്രീന് ടീ എന്നിവ കലര്ത്തി കുടിയ്ക്കുന്നതും തടി കുറയ്ക്കാനുള്ള പ്രധാന വഴിയാണ്.



Click it and Unblock the Notifications
