Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിഷം കളയാന്‍ തണ്ണിമത്തന് സ്മൂത്തി
ശരീരത്തെ വിഷവിമുക്തമാക്കാനായി ഒരു തണ്ണിമത്തൻ പാനീയം / സ്മൂത്തീ
മിക്ക ആളുകളും ശരീരത്തെ വിഷവിമുക്തമാക്കാനായി ആദ്യം ഭാരം കുറയ്ക്കുകയാണ് ചെയ്യുന്നത് .ഇത് ശരിയല്ല ,ഇതിനായി പ്രകൃതിദത്ത രീതികൾ പ്രയോഗിക്കണം . അതിനായി തികച്ചും പോഷക സമൃദ്ധമായ രണ്ടു തണ്ണിമത്തൻ പാനീയങ്ങൾ ചുവടെ ചേർക്കുന്നു .ഈ സ്മൂത്തി ഉണ്ടാക്കുന്നതിനായി ചിയ വിത്തുകൾ കരുതിയിരിക്കുക .

തണ്ണിമത്തൻ-സ്ട്രോബെറി സ്മൂത്തി
സ്ട്രോബെറി - 1 കപ്പ്
തണ്ണിമത്തൻ - 2 കപ്പ്
ഏലയ്ക്ക , ഗ്രാമ്പൂ – 2, 3
കുരുമുളക് - ഒരു നുള്ള്
പഞ്ചസാര - 1/2 കപ്പ്
ഐസ് - 1/2 കപ്പ്
കുരു മാറ്റി, ചെറുതായി നുറുക്കിയ ശേഷം തണ്ണിമത്തൻ, സ്ട്രോബെറിയുമായി ചേർത്തു മിക്സിയുടെ ജാറിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അരയ്ക്കുക .അതിനെ ഒഴിച്ചു മാറ്റി വയ്ക്കുക . ജാറിൽ ഐസ് , ഏലയ്ക്ക ,പഞ്ചസാര പിന്നെ അരച്ചു മാറ്റി വച്ച സ്മൂത്തി എല്ലാം കൂടി ഒന്നു കൂടി അരച്ചെടുക്കുക .ഇനി ഗ്ലാസ്സിലേക്ക് പകർന്നു ഒരു നുള്ള് കുരുമുളക് പൊടി കൂടി ഇട്ട് വിരുന്നുകാർക്ക് വിളമ്പിക്കോളൂ . തണുത്ത
തണ്ണിമത്തൻ-സ്ട്രോബെറി സ്മൂത്തി തയ്യാറായിക്കഴിഞ്ഞു .

തൈര് ചേർത്ത തണ്ണിമത്തൻ സ്മൂത്തി
തണ്ണിമത്തൻ - 1 കപ്പ്
ഏത്തപ്പഴം - 1 (ഓപ്ഷണൽ)
ഗ്രീക്ക് വാനില യോഗെര്ട്ട് - അര കപ്പ്
ഏതാനും ക്യുബ്സ് - ഐസ്
പഞ്ചസാര - അര ടീസ്പൂൺ
ഒരു ബ്ലെൻഡറിൽ കുരു ഇല്ലാത്ത തണ്ണിമത്തൻ , നുറുക്കിയ ഏത്തപ്പഴം , വാനില തൈര് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് അടിക്കുക .പഞ്ചസാര ചേർത്ത് വീണ്ടും അടിക്കുക .ഗ്ലാസ്സിൽ ഐസ് ക്യൂബുകൾ ഇട്ട ശേഷം ഈ സ്മൂത്തി ഒഴിക്കുക .
തൈര് ചേർത്ത തണ്ണിമത്തൻ സ്മൂത്തി തയ്യാറായിക്കഴിഞ്ഞു .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
