Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആര്‍ത്തവം ക്രമീകരിക്കാന്‍ അഞ്ച് ഔഷധങ്ങള്‍
പ്രത്യുദ്പാദന വ്യവസ്ഥ സജീവമായിരിക്കുന്ന കാലയളവില്‍ ഒരു സ്ത്രീ കടന്നു പോകുന്ന അവസ്ഥയാണ് ആര്‍ത്തവം. പല സ്ത്രീകള്‍ക്കും തുടക്കത്തിലോ ജീവിതകാലയളവ് മുഴുവനുമോ ആര്‍ത്തവം ക്രമമായി സംഭവിക്കാതിരിക്കുകയും ചെയ്യാവുന്നതാണ്.
ഹോര്‍മോണുകളുടെ സന്തുലനമില്ലായ്മ ആര്ത്തവാരംഭത്തിലും ആര്‍ത്തവവിരാമത്തിലും ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകാം. ഹോര്‍മോണ്‍ നിലയിലുള്ള പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കാന്‍ ശരീരം ശ്രമിക്കുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്.
ആര്‍ത്തവത്തിലെ ക്രമരാഹിത്യം പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

1. എള്ള് - അനേകം പോഷകങ്ങളും, മിനറലുകളും, വിറ്റാമിനുകളും അടങ്ങിയ എള്ള് ആര്‍ത്തവത്തെ ശരിയായ ക്രമത്തിലാക്കാനും അതിന്റെ വേദന കുറയ്ക്കാനും കഴിവുള്ളതാണ്. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് എള്ളിന്റെ വെള്ളം ഊറ്റിയെടുത്ത് ദിവസം രണ്ട് പ്രാവശ്യം കുടിക്കുന്നത് ആര്‍ത്തവം ക്രമമായി വരാന്‍ സഹായിക്കും.

2. ജീരകം - ആര്‍ത്തവകാലത്ത് ജീരകം വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ആര്‍ത്തവ സംബന്ധമായ വേദന ഒരു വലിയ പരിധി വരെ തടയാനാവും. ഇരുമ്പ് ധാരാളമായി ലഭ്യമാക്കും എന്നതിനാല്‍ ആര്‍ത്തവത്തിലൂടെ ഇരുമ്പ് നഷ്ടമാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
ഒരു ടീ സ്പൂണ്‍ ജീരകം ഒരു ടീ സ്പൂണ്‍ തേനിനൊപ്പം എല്ലാ ദിവസവും കഴിക്കുന്നത് ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

3. പപ്പായ - പോഷകങ്ങള്‍, ആന്റി ഓക്സിഡന്റുകള്‍, രോഗമുക്തി നല്കുന്ന സംയുക്തങ്ങള്‍ എന്നിവയുടെ മികച്ച സ്രോതസ്സായ പപ്പായ ഗര്ഭഛിദ്രമുണ്ടാക്കാനുള്ള അതിന്റെ കഴിവിന് പേരുകേട്ടതാണ്. ഒപ്പം ആര്‍ത്തവം ക്രമീകരിക്കാനും ഇത് ഫലപ്രദമാണ്. ആര്‍ത്തവത്തിലെ ക്രമമില്ലായ്മ പരിഹരിക്കുന്നതിന് ദിവസവും പച്ച പപ്പായ കഴിക്കാം. ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ആര്‍ത്തവത്തിലെ ക്രമമില്ലായ്മ പരിഹരിക്കാനും പപ്പായ ഉത്തമമാണ്.

4. ചെമ്പരത്തിപ്പൂവ് - ചെമ്പരത്തിപ്പൂവ് ശരീരത്തിലെ ഈസ്ട്രജന്, പ്രോജെസ്റ്റീറോണ്‍ എന്നിവയുടെ അളവ് ക്രമീകരിക്കാനും അതു വഴി ആര്‍ത്തവം ക്രമീകരിക്കാനും സഹായിക്കും.

5. തുളസി - മികച്ച ഗുണങ്ങളുള്ള തുളസി ആര്‍ത്തവം ക്രമീകരിക്കാന്‍ ഏറെ ഫലപ്രദമാണ്. ആര്‍ത്തവം ക്രമമായി നടക്കാനും വേദന കുറയ്ക്കാനും ഒരു ടീസ്പൂണ്‍ തേനും ഒരുടീസ്പൂണ്‍ തുളസി ഇലയുടെ നീരും ഒന്നിച്ച് ചേര്‍ത്ത് കഴിക്കുക. വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

