Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഈ മീനുകള്‍ കഴിയ്ക്കുന്നത് നന്നല്ല...
മീന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നല്ല കൊഴുപ്പടങ്ങിയ ഇവ ഹൃദയത്തിന് പ്രത്യേകിച്ചും.
കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. വറുത്തു മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നു വേണം പറയാന്‍. കൊളസ്ട്രോള്‍ പോലുള്ളവയക്ക് ഇത് കാരണവുമാകും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത്
മീന്‍ ആരോഗ്യകരമെങ്കിലും ചില മീനുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു വേണം പറയാന്‍. കാരണം ഇവയിലടങ്ങിയിരിയ്ക്കുന്ന ചില ഘടകങ്ങള്‍ തന്നെ.
ഏതെല്ലാം മീനുകളാണ് ആരോഗ്യത്തിന് ദോഷകരമെന്നു നോക്കൂ,

അയില
അയില സാധാരണയായി ലഭ്യമാകുകയും ഉപയോഗിയ്ക്കുകയും ചെയ്യുന്ന ഒരു മത്സ്യമാണ്. ഇതില്‍ ധാരാളം മഗ്നീഷ്യമുള്ളതുകൊണ്ട് ആരോഗ്യത്തിനു നല്ലതുമാണ്. എ്ന്നാല്‍ മെര്‍ക്കുറി അടങ്ങിയതു കൊണ്ട് ഇത് അനാരോഗ്യകരവും കൂടിയാണെന്നു പറയാം.

കവിയര്‍
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന മീനാണ് കവിയര്‍. എന്നാല്‍ ഇവ കാണപ്പെടുന്നത് ടോക്സിനുകളടങ്ങിയ മലിനജലത്തിലാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനു ദോഷവും ചെയ്യും.

മലിഞ്ഞില്
ഈല്‍ അഥവാ മലിഞ്ഞില് എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലെ മത്സ്യം സുഷി വിഭവങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ്. ഇതില്‍ മെര്‍ക്കുറി ധാരാളമുള്ളതു കൊണ്ടു തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

കൊമ്പന് സ്രാവ്
സ്വേര്‍ഡ് ഫിഷ് അഥവാ കൊമ്പന് സ്രാവ് മെര്‍ക്കുറി ധാരാളമടങ്ങിയ മറ്റൊരു മത്സ്യമാണ്. സ്രാവിന്റെ ഒാരോ അവയവങ്ങളിലും 976 മില്യണ്‍ വീതം മെര്ക്കുറിയടങ്ങിയിരിയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിന് ദോഷകരവുമാണ്.

ചൂര
ട്യൂണ അഥവാ ചൂരമീനില്‍ നീലചിറകുള്ളവ ചൂരയും വലിയ കണ്ണുള്ള ചൂരയും ഒഴിവാക്കേണ്ട രണ്ടു ടൈപ്പുകളാണ്. കൊമ്പന് സ്രാവിനു ശേഷം കൂടുതല്‍ മെര്ക്കുറിയടങ്ങുന്ന രണ്ടുതരം മത്സ്യങ്ങള്‍.

കോര
സാല്‍മണ്‍ അഥവാ കോരമത്സ്യത്തിന്റെ ചിലയിനങ്ങളില്‍ ഓര്‍ഗാനിക് മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് പ്രമേഹത്തിനും തടി കൂടാനുമെല്ലാം കാരണമാകും.

സ്രാവ്
സ്രാവ് ആരോഗ്യകരമല്ലാത്ത മറ്റൊരു മീനാണ്. ഇതിന്റെ മെര്‍ക്കുറി മാത്രമല്ല, കാരണം, വിഷാംശമടങ്ങിയ മറ്റു മത്സ്യങ്ങളേയും ജീവികളേയും തിന്നുന്നതു തന്നെ കാരണം.



Click it and Unblock the Notifications
