Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത്
ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ തയ്യാറാവില്ല. സിക്സ് പാക്ക് ബോഡിയും മസിലും എല്ലാമാണ് ഇന്നത്തെ ആണ്‍കുട്ടികളുടെ സ്വപ്നം.
എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇതെല്ലാം സ്വപ്നം മാത്രമായി അവശേഷിക്കും. അതുകൊണ്ടു തന്നെ പലപ്പോഴും ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ എന്തൊക്കെയാണ് നമ്മുടെ ആണ്‍കുട്ടികള്‍ ചെയ്തു കൂട്ടുന്നതെന്ന് പറയാന്‍ പറ്റില്ല.
എന്നാല്‍ ഫിറ്റ്നസ്സിനേക്കാളുപരി ആരോഗ്യമുള്ള രോഗങ്ങളില്ലാത്ത ശരീരമാണ് അത്യാവശ്യം. ആരോഗ്യ കാര്യത്തിലും ഫിറ്റ്നസ്സിന്റെ കാര്യത്തിലും ആണ്‍കുട്ടികള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

ആരോഗ്യം നല്കുന്ന ഭക്ഷണം
ആരോഗ്യം നല്കുന്ന ഭക്ഷണത്തിനാണ് ആദ്യം മുന്‍തൂക്കം നല്‍കേണ്ടത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. പാലും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അമിതവണ്ണം നിയന്ത്രിക്കുക
പലപ്പോഴും ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അമിതവണ്ണവും കുടവയറുമാണ് സമ്മാനിയ്ക്കുക. ഇത് പക്ഷാഘാതം ഹൃദയാഘാതം തുടങ്ങിയവയിലേക്ക് നയിക്കുന്നതും സാധാരണം.

വ്യായാമം സ്ഥിരമാക്കുക
എല്ലാ ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. എന്നാല്‍ പലപ്പോഴും വ്യായാമത്തിന് നമ്മള് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല.

പുകവലി നിര്‍ത്തുക
നിങ്ങളുടെ ആരോഗ്യത്തേയും ഫിറ്റ്നസ്സിനേയും ഇല്ലാതാക്കുന്നതില്‍ ആദ്യം ഒഴിവാക്കേണ്ടതാണ് പുകവലി. മരണത്തിലേക്ക് നമ്മളെ വേഗം അടുപ്പിക്കാന്‍ പുകവലിയ്ക്ക് കഴിയും എന്നത് തന്നെ കാര്യം.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
പലരും ഇന്നത്തെ കാലത്ത് പ്രഷര്‍ കുക്കറിനുള്ളിലാണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങള്‍ പലര്ക്കുമുണ്ടാക്കുന്ന ശാരീരി ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ടു തന്നെ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇടക്കിടയ്ക്ക് പരിശോധിയ്ക്കുന്നത് നല്ലതാണ്.

മദ്യപാനത്തിന് വിട
മദ്യപാനത്തോട് പൂര്‍ണമായും വിട നല്കാന് കഴിയില്ലെങ്കിലും മദ്യപാനം നിയന്ത്രിക്കുന്നത് നല്ലതാണ്. ഇത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല പലപ്പോഴും പലവിധ അപകടങ്ങള്‍ക്കും മദ്യപാനം കാരണമാകും.

ഉറക്കം
നല്ല ഉറക്കമാണ് എല്ലാത്തിനുമുപരിയായി വേണ്ടത്. ഇതു തന്നെയാണ് ഫിറ്റ്നസ്സിന്റെ രഹസ്യവും. ഉറക്കമില്ലായ്മ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും.



Click it and Unblock the Notifications
