Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മെലിഞ്ഞിരിക്കുന്ന പയ്യന്‍സിന് തടിയ്ക്കണോ?
ശരീരം തടിച്ചതുകൊണ്ട് അത് കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളത്. മെലിഞ്ഞ ശരീരത്തെ തടിപ്പിച്ചെടുക്കാന് കഷ്ടപ്പെടുന്നവരും ഒട്ടും കുറവല്ല. മെലിഞ്ഞിരിക്കുന്ന പലരും വണ്ണം വെയ്ക്കാനായി എന്ത് ചെയ്യണം എന്നാലോചിച്ച് തല പുണ്ണാക്കുന്നത് നമ്മള് സ്ഥിരം കണ്ടിട്ടുള്ളതാണ്.
വണ്ണം കൂടുന്തോറും രോഗം കൂടും എന്നൊരു ധാരണയുണ്ട്. എന്നാല്‍ മെലിയുന്തോറും പലപ്പോഴും രോഗങ്ങളുടെ എണ്ണവും കൂടും എന്നതാണ് സത്യം. ശരീരം വണ്ണം വെപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.

നന്നായി ഭക്ഷണം കഴിയ്ക്കുക
നന്നായി ഭക്ഷണം കഴിയ്ക്കുക തന്നെയാണ് ആദ്യ പോം വഴി. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ മാത്രമാണ് പലപ്പോഴും ശരീരത്തിന്റെ വണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത്.

കലോറി കൂടുതലുള്ള ഭക്ഷണം
ഭക്ഷണം കഴിയ്ക്കുമ്പോള്‍ കലോറി കൂടുതലുള്ള ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരവും വണ്ണവും വര്‍ദ്ധിപ്പിക്കും.

പ്രോട്ടീന്‍ കൂടുതല്‍
പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുക. മുട്ടയും മാസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

വ്യായാമം ശീലമാക്കുക
തടി കുറയ്ക്കാനുള്ളവരാണ് വ്യായാമം ചെയ്യേണ്ടതെന്ന ധാരണ മാറ്റുക. തടി വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തോടെ ഇരിയ്ക്കാനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.

പുതിയ ഭക്ഷണശീലം ആരംഭിയ്ക്കുക
ആരോഗ്യത്തോടു കൂടിയുള്ള ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ഇത്തരം ഭക്ഷണംശീലമാക്കാന് ശ്രമിക്കുക.

മസിലിന് വിശ്രമം കൊടുക്കുക
തടി വര്‍ദ്ധിപ്പിക്കണം എന്നു പറഞ്ഞ് എപ്പോഴും ജിമ്മില്‍ പോയി കസര്‍ത്ത് കാണിയ്ക്കരുത്. ശരീരത്തിന് വിശ്രമം നല്‍കുക. അതുതന്നെയാണ് ഏറ്റവും വലിയ കാര്യവും.

ഉറക്കം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറങ്ങുകയാണ് ശ്രദ്ധിക്കേണ്ട കാര്യം



Click it and Unblock the Notifications
