Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭക്ഷണശേഷം ഇവ ചെയ്താല്‍ അപകടം
പലപ്പോഴും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉറങ്ങണമെന്ന ആഗ്രഹമായിരിക്കും പലര്‍ക്കും, പ്രത്യേകിച്ചും ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍. എന്നാല്‍ ഇത്തരത്തിലൊരു ശീലം നിങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരുന്നത് അത്രത്തോളം തന്നെ അപകടകരമാണ്. പലപ്പോഴും ഭക്ഷണ ശേഷമുള്ള നമ്മുടെ പല ശീലങ്ങളും മരണത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. ആയുര്‍വ്വേദചികിത്സ വൃക്കകളെ നശിപ്പിക്കുന്നു
എന്തൊക്കെ കാര്യങ്ങളാണ് നമ്മള് ഭക്ഷണ ശേഷം ചെയ്യാന്‍ പാടില്ലാത്തതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങളായിരിക്കും നമുക്കെല്ലാം പ്രിയപ്പെട്ട കാര്യങ്ങള്‍ ഇവ ചെയ്താല്‍ വരുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ കൂടെ ആരും ഉണ്ടാവില്ലെന്നാലോചിച്ച് വേണം പലതും ചെയ്യാന്‍ പുറപ്പെടാനും. എന്നാലും എന്തൊക്കെ കാര്യങ്ങള്‍ ഭക്ഷണശേഷം ചെയ്യരുതെന്ന് നമുക്ക് നോക്കാം.

പുകവലിക്കരുത്
പലപ്പോഴും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലരുടേയും പ്രധാന ശീലങ്ങളില്‍ ഒന്നായിരിക്കും പുകവലി. ഭക്ഷണ ശേഷം ഉടന്‍ തന്നെ സിഗരറ്റ് വലിയ്ക്കുന്നത് നിങ്ങള്‍ പത്ത് സിഗരറ്റ് ഒപ്പം വലിയ്ക്കുന്നതിന് തുല്യമാണ്.

പഴങ്ങള്‍ കഴിയ്ക്കരുത്
ഭക്ഷണം കഴിഞ്ഞ ശേഷം പലരും ചെയ്യുന്ന തെറ്റായ ഒരു കാര്യമാണ് ഇത് . ഒരിക്കലും പഴങ്ങള്‍ ഭക്ഷണം കഴിച്ച ഉടനെ കഴിക്കരുത്. ഇത് ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കും.

ചായ കുടിയ്ക്കുന്നത് ഒഴിവാക്കാം
എത്ര വയറും നിറച്ച് ഭക്ഷണം കഴിച്ചാലും പലര്‍ക്കിം ചായ കുടിച്ചാല്‍ മാത്രമേ തൃപ്തിയാവുകയുള്ളൂ. എന്നാല്‍ ഇത് ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാന്‍ സമയമെടുക്കും.

ബെല്‍റ്റ് ലൂസാക്കരുത്
പലപ്പോഴും ഭക്ഷണശേഷം ഉണ്ടാവുന്ന അസ്വസ്ഥത പരിഹരിക്കാന്‍ ബെല്‍റ്റ് ലൂസാക്കുന്ന സ്വഭാവം ഉണ്ട്. എന്നാല്‍ ഭക്ഷണശേഷം ബെല്‍റ്റ് ലൂസാക്കുന്നത് കുടലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കും.

കുളിയ്ക്കരുത്
ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കുളിയ്ക്കുന്നതാണ് ഏറ്റവും അപകടം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. എന്നാല്‍ വയറിലെ രക്തയോട്ടത്തെ കുറയ്ക്കുകയും ചെയ്യും.

നടക്കരുത്
ഭക്ഷണം കഴിച്ച് അല്പം നടക്കുന്നത് നല്ലതാണ്. എന്നാല്‍ ദീര്‍ഘനടത്തം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഉടനേ ഉറങ്ങരുത്
പലര്‍ക്കുമുള്ള സ്വഭാവമാണ് ഭക്ഷണ ശേഷം ഉറങ്ങുന്നത്. ഇത് ദഹനപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.



Click it and Unblock the Notifications
