Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
നിങ്ങളുടെ തടിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചിലത്
തടി കൂടുതലാണ് തടി കൂടുതലാണ് എന്ന് പറയാന്‍ എല്ലാവര്ക്കും കഴിയും. എന്നാല്‍ ആ തടിയെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? നമ്മളെല്ലാം പാലിയ്ക്കുന്ന ഒരേ ഒരു തത്വം എന്നത് കുറച്ച് കഴിച്ച് ആരോഗ്യത്തോടെ ഇരിയ്ക്കാം എന്നുള്ളതാണ്. തടി വര്‍ദ്ധിക്കാനും കുറയാനും നമ്മള് തന്നെയാണ് കാരണം.
എന്തൊക്കെയാണ് നമ്മുടെ ശരീരത്തെക്കുറിച്ചും നമ്മുടെ തടിയെക്കുറിച്ചും അത്യാവശ്യമായി മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം. അമിതവണ്ണം എന്നാലെന്ത്, എന്താണ് അമിതവണ്ണത്തിനു പുറകില്‍, നമ്മുടെ ഭാരം ആരോഗ്യകരമാണോ എന്നുള്ളതിനെക്കുറിച്ച് ചിലത്.

കോശങ്ങളുടെ എണ്ണം
പലരിലും കോശങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. കൊഴുപ്പ് നിറഞ്ഞ് കോശങ്ങളുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലാണ് പലപ്പോഴും തടി വര്‍ദ്ധിക്കുന്നതിനും മെലിയുന്നതിനും സഹായിക്കുന്നത്.

മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റം
തടി വര്‍ദ്ധിപ്പിക്കണമെന്ന് ഉദ്ദേശ്യത്തോടു കൂടി നടക്കുന്നവര്‍ക്ക് മെറ്റബോളിസത്തില്‍ മാറ്റം വരുത്താന്‍ കഴിയും. കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഇത്തരത്തില്‍ ശരീരത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

മാനസിക സമ്മര്‍ദ്ദം നിങ്ങളെ തടിപ്പിക്കും
നമുക്ക് ശാരീരികമായും മാനസികമായും ഉണ്ടാകന്ന മാറ്റങ്ങള്‍ നമ്മളെ പലപ്പോഴും തടിപ്പിക്കുന്നു. സ്ട്രെസ്സ് ഹോര്‍മോണ്‍ ആണ് ഇത്തരത്തിലൊര പണ് നമുക്ക് തരുന്നതും.

ഗര്‍ഭാവസ്ഥയില്‍ നിശ്ചയിക്കപ്പെട്ടത്
എന്നാല്‍ പലപ്പോഴും പലരുടേയും അമിതവണ്ണത്തിന്റെ കാരണം ഗര്‍ഭാവസ്ഥയില്‍ തന്ന നെിശ്ചയിക്കപ്പെട്ടതായിരിക്കും. അമ്മമാരുടെ ദു:ശ്ശീലങ്ങളും പലപ്പോഴും അച്ഛന്മാരുടെ ദു:ശ്ശീലങ്ങളും മക്കള്‍ക്ക് അമിതവണ്ണം നല്കാന് കാരണമാകും.

ഉറക്കം അധികവും കുറവും
പലപ്പോഴും ഉറക്കം ലഭിയ്ക്കാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ പൊണ്ണത്തടിയന്മാരായി മാറാം. ഉറക്കം കൂടുതലായാലും ഇത്തരം അവസ്ഥ ഉണ്ടാവാം. എന്നാല്‍ മിതമായി ഉറങ്ങേണ്ടത് ആരോഗ്യത്തിനും മനസ്സിനും അത്യാവശ്യമാണ്.

പങ്കാളിയുടെ ഭാരം
പങ്കാളിയുടെ ശരീരഭാരത്തിനനുസരിച്ച് നിങ്ങളുടെ ഭാരം മാറ്റാന്‍ ശ്രമിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടാനും കുറയ്ക്കാനുമുള്ള വഴികള്‍ ആലോചിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

കുക്കീസ് അടിമപ്പെടുത്തുന്നോ?
പലപ്പോഴും ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നമ്മളെ തടിപ്പിയ്ക്കുന്നതും അനാരോഗ്യത്തിലേക്ക് എത്തിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

ചെവിയുടെ ആരോഗ്യവും തടിയും
പലപ്പോഴും ചെവിയുടെ ആരോഗ്യവും തടിയുടെ കാര്യത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ചെവിയുടെ ആരോഗ്യത്തിന് എന്തെങ്കിലും കേട്പാട് സംഭവിച്ചാല്‍ അത് പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ രുചിയെ ബാധിയ്ക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ കാരണമാകുന്നു.

നിങ്ങള്‍ക്ക് തന്നെ ഫാറ്റും ഫിറ്റുമാവാം
പലപ്പോഴും ഫാറ്റും ഫിറ്റുമാവാന് നിങ്ങളെക്കൊണ്ട് തന്നെ കഴിയും. തടിയ്ക്കണമെന്നും തടി കുറയ്ക്കണമെന്നും മനസ്സു വെച്ചാല്‍ മതി.



Click it and Unblock the Notifications
