Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വിയര്‍ത്തില്ലെങ്കില്‍ എന്താ കാര്യം......
വിയര്‍ക്കുന്നത് പൊതുവെ ആര്‍ക്കും ഇഷ്ടമുള്ള കാര്യമാവില്ല. ശരീരം അഴുക്കാകും, വസ്ത്രം കേടാകും, ദുര്‍ഗന്ധമുണ്ടാകും...ഇങ്ങനെയുള്ള പല കാര്യങ്ങളാണ് ഇതിനു പുറകില്‍.
എന്നാല്‍ വിയര്‍ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതുകൊണ്ടാണ് വ്യായാമം ചെയ്താല്‍ വിയര്‍ക്കണമെന്നു പറയുന്നതും. വിയര്‍ക്കാതിരുന്നാല്‍ ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
വിയര്‍ക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് എന്തെല്ലാം സംഭവിയ്ക്കുമെന്നറിയൂ,

ഹീറ്റ് സ്ട്രോക്ക്
വിയര്‍ക്കുന്നത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനുള്ള സ്വാഭാവിക പ്രക്രിയയാണ്. ഇല്ലെങ്കില്‍ ഹീറ്റ് സ്ട്രോക്ക് പോലുള്ളവയ്ക്കു സാധ്യതയേറും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും.

പ്രതിരോധശേഷി
വിയര്‍ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ്. വിയര്‍ക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന പാത്തൊജനുകളെ പുറന്തള്ളുകയാണ് ചെയ്യുന്നത്.

ചര്‍മഗ്രന്ഥികള്‍
വിയര്‍ക്കുമ്പോള്‍ ചര്‍മഗ്രന്ഥികള്‍ തുറക്കും. ചര്‍മത്തിലെ വിഷാംശവും അഴുക്കുമെല്ലാം ഇതിലൂടെ പുറത്തു പോകും. ഇത് മുഖക്കുരു പോലുള്ള ചര്‍മപ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ പ്രധാനമാണ്.

കിഡ്നി സ്റ്റോണ്‍
വിയര്‍ക്കുന്നത് ശരീരത്തിലെ അധികമുള്ള ഉപ്പൊഴിവാക്കാനുള്ള വഴി കൂടിയാണ്. അല്ലെങ്കില്‍ ശരീരത്തില്‍ ഉപ്പ്, കാല്‍സ്യം എന്നിവ അടിഞ്ഞു കൂടി കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍
വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് നല്ല മൂഡിന് സഹായിക്കും.

കെമിക്കലുകള്‍
ശരീരത്തിലെ ദോഷകരമായ ചില കെമിക്കലുകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് വിയര്‍ക്കുന്നത്. ഉദാഹരണത്തിന് പ്ലാസ്റ്റിക്കിലെ ഡിഇഎച്ച്പി, ബിപിഎ എന്നീ കെമിക്കലുകള്‍.

പെയിന്‍ കില്ലന്
നല്ലൊരു പെയിന്‍ കില്ലന് ഗുണം കൂടിയാണ് വിയര്‍ക്കുന്നതിലൂടെ ലഭ്യമാകുന്നത്. വിയര്‍ക്കുന്നത് വേദന കുറയ്ക്കുന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നതു തന്നെ കാരണം.

മുറിവുകള്‍
വിയര്‍പ്പുഗ്രന്ഥികളിലെ സ്റ്റെം സെല്ലുകള്‍ മുറിവുകള്‍ പെട്ടെന്ന് ഉണക്കാന്‍ സഹായിക്കും.



Click it and Unblock the Notifications