Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വയറൊതുക്കുന്ന കാര്യത്തില്‍ നോ ടെന്‍ഷന്‍
ഒതുങ്ങിയ വയറും ഒതുങ്ങിയ ശരീരവുമാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ആഗ്രഹത്തിനൊതുങ്ങുന്ന ശരീരവും വയറുമായിരിക്കില്ല നമ്മുടേതെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പക്ഷേ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള് ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ പലപ്പോഴും നമ്മുടെ കഷ്ടപ്പാടുകള്‍ മാത്രമാവും ബാക്കി എന്നതും മറ്റൊരു സത്യം. ഇത്തരത്തിലുള്ള വയര്‍ കാരണം പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാനോ പലര്‍ക്കും കഴിയാതെ വരുന്നു.
പ്രധാനമായും ഭക്ഷണ കാര്യത്തില്‍ തന്നെയാണ് നമ്മള് വയര്‍ കുറയ്ക്കാന്‍ ശ്രദ്ധ നല്‍കേണ്ടത്. അതിനര്‍ത്ഥം ഭക്ഷണം കൂടുതല്‍ കഴിയ്ക്കണം എന്നുള്ളതല്ല. പലപ്പോഴും ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടു മാത്രം വയര്‍ കൂടണമെന്നില്ല, ഭക്ഷണം കഴിയ്ക്കാതിരുന്നാലും ഇതേ അവസ്ഥ തന്നെ ഉണ്ടാകാം. എങ്കിലും ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം ഇത്തരത്തില്‍ ഒതുങ്ങിയ വയര്‍ ലഭിയ്ക്കാന്‍ എന്നു നോക്കാം.

ബദാം
സ്വാദിനു വേണ്ടി മാത്രമല്ല ബദാം കഴിയ്ക്കുന്നത്. ഇതില്‍ നിറയെ ആരോഗ്യമാണ്. എന്നാല്‍ അതു മാത്രമല്ല വയര്‍ കുറയ്ക്കാന്‍ ഇത്രയധികം സഹായിക്കുന്ന മറ്റൊരു വസ്തുവില്ല എന്നു തന്നെ പറയാം.
മുട്ട
മുട്ടയ്ക്കുണ്ടാകുന്ന ചീത്തപ്പേര് മാറാന്‍ സമയമായി എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ കൊഴുപ്പ് മാത്രമാണ് മുട്ട നല്‍കുന്നത്. ഇത് കഴിയ്ക്കുന്നതിലൂടെ വയര്‍ കുറയും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

മത്തി
മത്തി ധാരാളം കഴിയ്ക്കുന്നതാണ് പലപ്പോഴും നമ്മുടെ മലയാളികളുടെ ആരോഗ്യത്തിന്റെ രഹസ്യം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും വയറു കുറയ്ക്കുന്നു.
ആപ്പിള്‍
ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് നമ്മുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളേയും ഇല്ലാതാക്കും. അതേ പോലെ തന്നെയാണ് വയര്‍ കുറയ്ക്കുന്ന കാര്യത്തില്‍ ആപ്പിള്‍ വഹിയ്ക്കുന്ന പങ്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
