Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
ഇഞ്ചിയില്‍ നാരങ്ങ തേന്‍ ആയുസ്സിന്റെ മരുന്ന് റെഡി
രോഗത്തെ തോല്‍പ്പിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു കൂട്ട്.
രോഗങ്ങളുടെ കലവറയാണ് നമ്മുടെ ശരീരം എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗങ്ങളേക്കാള്‍ കൂടുതല്‍ രോഗലക്ഷണങ്ങളാണ് പലരേയും പേടിപ്പെടുത്തുന്നത്. ഇന്നത്തെ കാലത്താകട്ടെ പുതിയ പുതിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ വലുതാണ്.
തിരക്കിട്ട ജീവിതവും ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ് നമ്മളെ പലപ്പോഴും രോഗത്തിലേക്ക് അടുപ്പിയ്ക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ ശക്തമായ മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ആയുസ്സിന്റെ നല്ലൊരു പങ്കും ഇവിടെ നഷ്ടപ്പെടുകയാണ് എന്നതാണ് സത്യം. ആളെക്കൊല്ലാന്‍ അരഷവര്മ്മ മതി!!
എന്നാല്‍ ചില വീട്ടുമരുന്നുകള്‍ അഥവാ ഒറ്റമൂലികള്‍ മാത്രം മതി നമുക്ക് പല രോഗങ്ങളേയും ഇല്ലാതാക്കാന്‍. അതിനായി നമ്മളെ സഹായിക്കുന്ന ചില വീട്ടു പ്രയോഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങയും ഇഞ്ചിയും തേനും
നാരങ്ങയും ഇഞ്ചിയും തേനും ആരോഗ്യഗുണങ്ങള്‍ നിറഞ്ഞവയാണെന്ന് ആര്‍ക്കും കണ്ണടച്ച് പറയാം. എന്നാല്‍ ഇവ മൂന്നും കൂടി ചേരുമ്പോള്‍ ഇതിന്റെ ഔഷധമൂല്യം വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.

മിശ്രിതം തയ്യാറാക്കാന്‍
നൂറ് ഗ്രാം തേന്‍, മൂറ് മില്ലി വെള്ളം, നാല് ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു കഷ്ണം ഇഞ്ചി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഇഞ്ചി ചതച്ചതും വെള്ളവും മിക്സ് ചെയ്യുക. അല്പനേരം ഇത് തിളപ്പിച്ചതിനു ശേഷം ഇത് തണുക്കാന്‍ വെയ്ക്കുക. ഇതിലേക്ക് നാരങ്ങ നീരും തേനും ചേര്‍ക്കാം. ഒരു ദിവസം രാത്രി മുഴുവന്‍ അതുപോലെ തന്നെ വെയ്ക്കാം. അടുത്ത ദിവസം മുതല്‍ ഉപയോഗിച്ച് തുടങ്ങാം.

ഉപയോഗിക്കേണ്ട വിധം
30-40 മില്ലിയാണ് എന്നും ഉപയോഗിക്കേണ്ടത്. രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കാം. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ താഴെപറയുന്നവയാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈ മിശ്രിതം. രോഗങ്ങളെ നിങ്ങളിലേക്കടുപ്പിക്കാതിരിയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഈ മിശ്രിതം ശീലമാക്കാം. ഇത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും ചില്ലറയല്ല. ഇതിനെയെല്ലാം തടുക്കാനുള്ള ഒറ്റമൂലിയാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയമില്ല.

കൊളസ്ട്രോളിനെ കുറയ്ക്കും
കൊളസ്ട്രോള്‍ എന്ന വില്ലനെ ജീവിതത്തില്‍ നിന്നും ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിനു കഴിയും. ഇതിലൂടെ കൊളസ്ട്രോള്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

അമിതവണ്ണം
തേന്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതാണ്. തേനിനോടൊപ്പം നാരങ്ങ നീരും കൂടി ചേരുമ്പോള്‍ ഇത് അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കുന്നു.

കഫത്തിന്റെ ഉപദ്രവം
കഫത്തിന്റെ ഉപദ്രവം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മറ്റൊന്ന്. ഇതുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിലൂടെ കഴിയുന്നു.



Click it and Unblock the Notifications