Just In
- 24 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Finance
സെൻസെക്സ് ഇന്ന് തകർന്നടിഞ്ഞു, യെസ് ബാങ്ക്, എസ്ബിഐ ഓഹരികൾക്ക് കനത്ത ഇടിവ്
- News
തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം
- Movies
പുതിയ ലുക്കില്‍ കീര്‍ത്തി സുരേഷ്! തരംഗമായി നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
ആളെക്കൊല്ലാന്‍ അരഷവര്മ്മ മതി!!
ഇന്നത്തെ കാലത്ത് ന്യൂജനറേഷന്റെ ഏറ്റവും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ഷവര്‍മ്മ. എന്ത് കഴിച്ചില്ലെങ്കിലും ഷവര്‍മ്മ കഴിച്ച് വയറു നിറയ്ക്കുന്ന കാലം. എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മ്മയില്‍ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഒരു കാലത്ത് ഷവര്‍മ്മയുണ്ടാക്കിയ കോലാഹലങ്ങളും ചില്ലറയല്ല.
ഷവര്‍മ്മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം.

ക്യാന്‍സര്‍
ക്യാന്‍സറിനെ എന്നും ഭീതിയോടെയാണ് ലോകം കാണുന്നത്. എന്നാല്‍ എത്രയൊക്കെ അകറ്റി നിര്‍ത്തിയാലും നമ്മുടെ ഭക്ഷണശീലത്തിലൂടെ ക്യാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ഷവര്‍മ്മയുടെ തീറ്റ ഇത്തരത്തില്‍ ക്യാന്‍സറിനെ നമ്മളിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന ഒന്നാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇന്ന് പ്രായഭേദമില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നിസ്സാരമായ രീതിയില്‍ ഇതിനെ പലരും തള്ളിക്കളയുന്നത്. എന്നാല്‍ പുതിയ തലമുറയുടെ ഭക്ഷണശീലം കൊളസ്ട്രോളിനെ നമ്മളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഹൃദയാഘാതം
ഹൃദയാഘാതം ഇന്നത്തെ കാലത്തെ രോഗങ്ങളില്‍ പുത്തരിയല്ല. പ്രായഭേദമന്യേ ആര്‍ക്കും ഹൃദയാഘാത സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണശീലമാണ് പലരിലും ഹൃദയാഘാതത്തെ വിളിച്ചു വരുത്തുന്നതും.

ശരീരത്തില്‍ വിഷം നിറയ്ക്കാന്‍
ശരീരത്തില്‍ വിഷം നിറയ്ക്കാന്‍ ഇത്രയും നല്ലൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. കാരണം അത്രയേറെ ടോക്സിനുകളാണ് ശരീരത്തിലേക്ക് ഷവര്‍മ്മ കഴിയ്ക്കുന്നത് വഴി കടന്നെത്തുന്നത്.

അമിതവണ്ണം
ഇന്നത്തെ കാലത്തെ ജങ്ക് ഫുഡിന്റെ ഫലമാണ് അമിതവണ്ണം. അമിതവണ്ണം മറ്റ് പല രോഗങ്ങളിലേക്കും വഴിവെയ്ക്കും. ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ അമിതവണ്ണം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും ഷവര്‍മ്മ മുന്നിലാണ്. ഷവര്‍മ്മയില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഇറച്ചി പഴകിയതാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാണഅ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും ഷവര്‍മ്മ തീറ്റ കാരണമാകുന്നു. ഷവര്‍മ്മ ദഹനപ്രശ്നങ്ങല്‍ ഗുരുതരമാക്കാനും കാരണമാകും.