Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
വയസ്സു പറയും എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന്?
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും ആരും തയ്യാറാവില്ല. പലര്‍ക്കും കുംഭകര്‍ണ സേവയെന്നാല്‍ അതായിരിക്കും ഏറ്റവും വലിയ ഇഷ്ടവും. എന്നാല്‍ നമ്മുടെ വയസ്സനുസരിച്ച് എത്ര മണിക്കൂര്‍ ഉറങ്ങണമെന്നതിനെക്കുറിച്ച് പലര്‍ക്കും യാതൊരു ധാരണയും ഉണ്ടാവില്ലെന്നതാണ് സത്യം. എന്നാല്‍ നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് തരുന്നുണ്ട്. ഉറക്കം സുഖമാക്കാന്‍ തലയണമന്ത്രങ്ങള്‍
ആരോഗ്യം ഉറപ്പാക്കുന്നതിനായി എത്ര മണിക്കൂര്‍ ഉറങ്ങണമെന്നതിനെക്കുറിച്ച് ചില ആരോഗ്യവിദഗ്ധര്‍ കണക്കു തയ്യാറാക്കിയിട്ടുണ്ട്. ഉറക്കം നമ്മുടെ ആരോഗ്യ കാര്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരാള്‍ അയാളുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണമെന്നു നോക്കാം.

നവജാത ശിശുക്കള്‍
നവജാത ശിശുക്കള്‍ ദിവസവും 14 മുതല്‍ 17 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനിച്ച് മൂന്ന് മാസം വരെയുള്ള കുട്ടികള്‍ നിര്‍ബന്ധമായും ഇത്രയും സമയം ഉറങ്ങിയിരിക്കണം.

നാല് മാസത്തിനു ശേഷം
കുട്ടികള്‍ ജനിച്ച് നാല് മാസം മുതല്‍ 11 മാസം വരെയുള്ള കാലയളവില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ ഒരു ദിവസം ഉറങ്ങിയിരിക്കണം. ഇത് കുട്ടികളുടെ വളര്‍ച്ചയെ കാര്യമായി സ്വാധീനിയ്ക്കും.

ഒരു വയസ്സിനു ശേഷം
ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ ദിവസവും 11 മുതല്‍ 14 മണിക്കൂര്‍ വരെ ഉറങ്ങണം എന്നതാണ് സത്യം.

അല്പം കൂടി മുതിര്‍ന്നാല്‍
മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെയെങ്കിലും ചുരുങ്ങിയത് ഉറങ്ങണം. ഇത്രയും സമയത്തെ ഉറക്കം കുട്ടികളില്‍ വളര്‍ച്ചയ്ക്ക സഹായിക്കും.

സ്കൂള്‍ കാലഘട്ടത്തില്‍
സ്കൂള്‍ കാലഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആറ് മുതല്‍ 13 മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുകയും കൂടി ചെയ്യുന്നു.

14 മുതല്‍ 17 വയസ്സ്
കൗമാരകാലത്ത് കുട്ടികള്‍ എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം എന്നതാണ് കാര്യം. ഇത് കൗമാര കാലത്തുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കും.

യൗവ്വനത്തിലെ ഉറക്കം
യൗവ്വന യുക്തനായ ഒരാള്‍ അതായത് 18നും 25നും ഇടയില്‍ പ്രായമുള്ളയാള്‍ ഏഴ് മുതല്‍ 9 മണിക്കൂറെങ്കിലും ഉറങ്ങണം എന്നതാണ് ആരോഗ്യത്തിനടിസ്ഥാനം.

പ്രായമാവുന്തോറും
25 വയസ്സിനു ശേഷം നമ്മുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും നിയന്ത്രിക്കുന്ന നിര്‍ണായക ഘട്ടമാണ്. അതുകൊണ്ട് 25 വയസ്സിനു ശേഷം ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഇതും ആരോഗ്യത്തിന് നല്ലതാണ്. 25 വയസ്സിനു ശേഷം ഒരു വ്യക്തി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം.



Click it and Unblock the Notifications
