Latest Updates
-
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം! -
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ
കുടവയറിനെ പേടിയില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
തടി കുറയ്ക്കാനും വയറു കുറയ്ക്കാനും കഷ്ടപ്പെടുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ.
നമുക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിയ്ക്കാനും കൂടി പലപ്പോഴും നമ്മുടെ വയര്‍ സമ്മതിക്കില്ല എന്നതാണ് സത്യം. ഡയറ്റും ചികിത്സയും നടത്തി ഇനി മുതല്‍ വയറു കുറയ്ക്കാന്‍ കഷ്ടപ്പെടേണ്ട.
ആരോഗ്യമുള്ള ഭക്ഷണമെങ്കിലും കഴിക്കേണ്ട സമയം?
ചില ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ മതി. എന്തൊക്കെ ഭക്ഷണങ്ങളാണ് വയറു കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒഴിവാക്കേണ്ടതെന്നു നോക്കാം. ഈ പത്ത് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രൂപഭംഗി നിങ്ങള്‍ക്ക് നേടിയെടുക്കാം.

ജ്യൂസ്
പലപ്പോഴും എല്ലാവര്ക്കും നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണിത്. ജ്യൂസ് കഴിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുമെന്ന് എന്നാല്‍ കലോറി ഏറ്റവും കൂടുതലുള്ളത് ദ്രാവക രൂപത്തില്‍ നമ്മള് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ജ്യൂസിനു പകരം ഇവ പഴങ്ങളായി തന്നെ കഴിയ്ക്കുന്നതാണ് ഉത്തമം.

ഉണങ്ങിയ പഴങ്ങള്‍
ജ്യൂസിനേക്കാള്‍ വയറിനും തടിയ്ക്കും പണി തരുന്നതാണ് ഉണങ്ങിയ പഴങ്ങളും. പഴങ്ങള്‍ ഉണക്കുമ്പോള്‍ ഇവയില്‍ കലോറി കൂടുതലായിരിക്കും. മാത്രമല്ല ഇവയില്‍ നാരുകള്‍ കുറവായിരിക്കുകയും ചെയ്യും. മാത്രമല്ല പലതിലും പഞ്ചസാരയും ചേര്‍ക്കും. അതുകൊണ്ട് തന്നെ കലോറിയുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഡയറ്റ് ഡ്രിങ്കുകള്‍
ഡയറ്റ് ഡ്രിങ്ക് കഴിച്ചാല്‍ നിങ്ങള്‍ തടിയ്ക്കാനുള്ള സാധ്യത 70 ശതമാനത്തിലധികമാണ്. മാത്രമല്ല ഇവയില്‍ മധുരത്തിനായി ചേര്‍ക്കുന്ന കൃത്രിമ മധുരം വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വിശപ്പനുസരിച്ച് ഭക്ഷണം കഴിയ്ക്കുകയും തടിയും വയറും കൂടുകയും ചെയ്യുന്നു

സാലഡ്
ഇന്നത്തെ കാലത്ത് ഡയറ്റ് സ്വീകരിക്കുന്നവര്‍ അധികവും ആശ്രയിക്കുന്നത് സാലഡുകളെയാണ്. സാലഡുകള്‍ പലപ്പോഴും ആരോഗ്യത്തിന് നല്ലതാണെന്ന ധാരണ തെറ്റാണ്. ഇവ പലപ്പോഴും കലോറി വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവയില്‍ ചേര്്ക്കുന്ന പല എണ്ണകളും നമ്മുടെ തടിയും വയറും വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ സഹായിക്കൂ.

സൂപ്പുകള്‍
സാധാരണ ഗതിയില്‍ സൂപ്പ് നമ്മുടെ തടി കുറയ്ക്കും. എന്നാല്‍ പല സൂപ്പിലും ഉപ്പിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ളതും കുടവയറിലേക്ക് തന്നെയാണ് നമ്മളെ എത്തിക്കുന്നത്.

പല വിധത്തിലുള്ള സോസുകള്‍
സോസുകള്‍ പലപ്പോഴും ഇത്തരത്തില്‍ വയറിനു എട്ടിന്റെ പണി തരുന്നതാണ്. പാക്ക് ചെയ്ത് വരുന്ന സോസുകളില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇതാണ് നമ്മുടെ കുടവയറിനും അമിതവണ്ണത്തിനും കാരണം.

വറുത്തതും പൊരിച്ചതും
പലപ്പോഴും വറുത്തതും പൊരിച്ചതുമായ ചിപ്സുകളും മറ്റും കുടവയറിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതാണ്. എണ്ണയിലിട്ട് വറുക്കുമ്പോള്‍ ഇവയില്‍ കൊഴുപ്പ് കൂടുകയും ഉപ്പിന്റെ അംശം കൂടുതലാകുകയും ചെയ്യും

പോപ്കോണ്‍
പോപ്കോണ്‍ കഴിയ്ക്കുന്നത് പലരും നേരമ്പോക്കിനായാണ്. എന്നാല്‍ ഇത്തരത്തില്‍ നേരമ്പോക്കിനായി പോപ്കോണ്‍ കഴിയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പും വയറുചാടാന്‍ കാരണമാകും എന്നതാണ് സത്യം.



Click it and Unblock the Notifications