Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
സൂക്ഷിക്കൂ, ഇവ നിങ്ങളെ കൊല്ലും!!
മനുഷ്യന്റെ ആരോഗ്യവും ആയുസും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ആരോഗ്യമുള്ളവര്‍ക്കു മിക്കവാറും പേര്‍ക്ക് മറ്റപകടങ്ങളുണ്ടായില്ലെങ്കില് ആയുസുമുണ്ടാകും.
ഭക്ഷണവും വ്യായാമവും മാത്രമല്ല, ആയുസു നിശ്ചയിക്കുന്നവ. മറ്റു പല ഘടകങ്ങളുമുണ്ട്.
നിങ്ങള്‍ക്കറിയാത്ത, എന്നാല്‍ നിങ്ങളുടെ ആയുസു കുറയ്കുകന്ന ചില ഘടകങ്ങളെക്കുറിച്ചറിയൂ,

ഡിവോഴ്സ്
ഡിവോഴ്സ് ആയുസു കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം ഇത് ബിപി ഉയര്‍ത്തും, സ്ട്രെസ് വര്‍ദ്ധിയ്ക്കും. ഇവയെല്ലാം ആയുസിന് ദോഷം ചെയ്യും.

ഒറ്റപ്പെടല്‍
ഒറ്റപ്പെടല്‍ ആയുസ് 19 ശതമാനം കുറയ്ക്കാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നതു തന്നെ കാരണം.

പകല്‍ സമയത്തെ മയക്കം
പകല്‍ സമയത്തെ മയക്കം, ഉറക്കം ശ്വാസകോശപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി മരണത്തിലേയ്ക്കു നയിക്കും.

മൂന്നു ഗ്ലാസ് പാല്
ദിവസം മൂന്നു ഗ്ലാസ് പാല് കുടിയ്ക്കുന്നത് മരണത്തിലേയ്ക്കു നയിക്കും. ഇതിലെ ലാക്ടോസ്, ഗ്യാലക്ടോസ് എന്നിവയാണ് കാരണമാകുന്നത്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് വര്‍ദ്ധിപ്പിയ്ക്കും.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകള്‍ മരണവാതില്‍ തുറന്നേക്കാം. ഇവയിലെ കഫീന്റെ കൂടിയ തോത് ഹൃദയത്തെ ബാധിയ്ക്കും. ഹൃദയപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ടെസ്റ്റോസ്റ്റെറോണ്‍
ടെസ്റ്റോസ്റ്റെറോണ്‍ പുരുഷ ഹോര്‍മോണാണ്. ഇത് കൂടിയ തോതിലാകുന്നത് മരണത്തിലേയ്ക്കു വഴിയൊരുക്കും. ഇത് പാകത്തിനോ കുറവോ ആകൂമ്പോള്‍ ശരീരം ടെസ്റ്റോസ്റ്റിറോണ്‍ ഉപയോഗിച്ച് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാക്കും. ഇത് ഹൃദയപ്രശ്നങ്ങള്‍ കുറയ്ക്കും. കൂടുതല്‍ ഹോര്മോണാകുമ്പോള് ഇതു സംഭവിയ്ക്കില്ല.

ആസിഡ്
ആസിഡ് ഉപയോഗിച്ചു ബാത്റൂം വൃത്തിയാക്കുന്നതും ദോഷം ചെയ്യും. ഇത് ശ്വസനപ്രശ്നങ്ങളുണ്ടാക്കും. ആയുസു കുറയ്ക്കും.

വയറ്റിലെ കൊഴുപ്പ്
വയറ്റിലെ കൊഴുപ്പ് ആരോഗ്യത്തിന് ഏറെ ദോഷമാണ്. ഇത് ആയുസു കുറയ്ക്കും.



Click it and Unblock the Notifications
