Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
ജോലിക്ക് പോകാന്‍ വൈകുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന് കഴിക്കാനായി റൊട്ടിയോ സാന്വിച്ചോ പൊതിഞ്ഞെടുക്കാമെന്ന് വിചാരിക്കുന്നു. പക്ഷെ പൊതിയാനായി അലുമിനിയം ഫോയില്‍ കിട്ടിയില്ല എന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ ഒരു കഷ്ണം പത്രം എടുത്ത് കീറി അത് വച്ച് ഭക്ഷണം പൊതിയും. അല്ലെ?
ഇത് തന്നെല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും വീട്ടില്‍ അലുമിനിയം ഫോയില്‍ തീര്‍ന്നാലും, ഓഫീസിലേക്ക് ലഞ്ച് ബോക്സ് എടുക്കാതെ കുറച്ച് ലഘുഭക്ഷണം എടുക്കാനാണെങ്കിലുമൊക്കെ ചെയ്യുന്നത്? ഇത് മാത്രമല്ല, റോഡരുകില്‍ നിന്ന് പത്രത്തില്‍ പൊതിഞ്ഞ പൂരിയും വടയും ബജ്ജിയുമെല്ലാം നമ്മള് കഴിക്കാറുണ്ട്.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തിന് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. പത്രമുപയോഗിച്ച് വറുത്ത ഭക്ഷണത്തിന്റെ എണ്ണ ഒപ്പിയെടുക്കുന്നത് എത്ര ദോഷകരമാണോ, അതുപോലെ തന്നെ ഹാനികരമാണ് ഭക്ഷണ സാധനങ്ങള്‍ ന്യൂസ്പേപ്പര്‍ ഉപയോഗിച്ച് പൊതിയുന്നത് എന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി & സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) വെളിപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
പത്രത്താളുകളിലെ മഷി ആരോഗ്യത്തിന് ഹാനികരമായ ജൈവസക്രിയമായ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അതില്‍ പൊതിയുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും എന്നാണ് എഫ്.എസ്.എസ്.എ.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
ഭക്ഷണം പത്രത്താളുകളില്‍ പൊതിയുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. അതില്‍ പൊതിഞ്ഞ ഭക്ഷണം എത്രത്തോളം വൃത്തിയായി പാകം ചെയ്തതാണെങ്കിലും, അത് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷിയില്‍ ഹാനികരമായ നിറങ്ങളും, ചായക്കൂട്ടുകളും, സംരക്ഷണോപാധികളും, മറ്റ് ചില ഹാനികരങ്ങളായ രാസപദാര്‍ത്ഥങ്ങളും ചേര്‍ന്നിട്ടുള്ളതാണ്. ഇവയെക്കൂടാതെ ഉപയോഗിച്ച് കഴിഞ്ഞ പത്രക്കെട്ടുകളില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന ജീവാണുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
പുനരുത്പാദനം നടത്തിയ കാര്‍ഡ്ബോര്‍ഡ്, പേപ്പര്‍ ബോര്‍ഡുകളില്‍ പോലും ഫിത്തലെറ്റ് പോലെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇവ ദഹനപ്രശ്നങ്ങള്‍ക്കും വിഷലിപ്തതയ്ക്കും വരെ കാരണമായേക്കും.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
വൃദ്ധ ജനങ്ങള്‍, കൌമാരക്കാര്‍ ,കുട്ടികള്‍, പ്രധാന അവയവങ്ങള്‍ക്ക് തകരാറുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഇത്തരത്തിലുള്ള പത്രങ്ങള്‍ വച്ച് പൊതിഞ്ഞ ഭക്ഷണങ്ങള്‍ കൊടുക്കുകയാണെങ്കില്‍ അവര്‍ക്ക് കാന്‍സര്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഉപദേശകസമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!
ഉപദേശകസമിതി പറഞ്ഞതനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും സ്വയംഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ അതാത് സ്ഥലങ്ങളിലെ ജനങ്ങളിലും വ്യാപാരികളിലും പത്രങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണസാധനങ്ങള്‍ പൊതിയുന്ന ഈ പ്രവണത ഇല്ലാതാക്കുവാനും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ക്കരണം എത്തിക്കുക എന്നുള്ള ഉദ്ദേശത്തിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നാണ്.



Click it and Unblock the Notifications
