Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കൊളസ്ട്രോള് കുറയ്ക്കും അത്ഭുത പാനീയം
കൊളസ്ട്രോള് ഇന്ന് ജീവിത ശൈലീ രോഗങ്ങളില് മുന്നില് നില്ക്കുന്ന ഒന്നാണ്. നമ്മുടെ ജീവിത രീതി തന്നെയാണ് കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുന്നതെന്നതും പ്രത്യേകതയാണ്. അമിതമായ കൊഴുപ്പ് ശരീരത്തില് അടിഞ്ഞു കൂടിയാണ് കൊളസ്ട്രോള് രൂപപ്പെടുന്നത്. ഇത് പിന്നീട് അമിതവണ്ണം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. കൊളസ്ട്രോള് നിങ്ങള്ക്കു തന്നെ നിയന്ത്രിയ്ക്കാം
എന്നാല് വീട്ടിലിരുന്നു തന്നെ കൊളസ്ട്രോള് കുറയ്ക്കാവുന്ന ഒരു പാനീയമുണ്ട്. കൊഴുപ്പെന്ന പ്രതിസന്ധി ഇല്ലാതാക്കി അമിതവണ്ണത്തില് നിന്നും കൊളസ്ട്രോളില് നിന്നും നമ്മെ രക്ഷിക്കാന് പലപ്പോഴും ഈ പാനീയത്തിന് കഴിയും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി കൊളസ്ട്രോള് ക്രമപ്പെടുത്താന് ഈ പാനീയം പരീക്ഷിച്ചാല് മതി.

ഗുണങ്ങള്
പ്രകൃതിദത്ത പാനീയമായതിനാല് സൈഡ് എഫക്ട്സിനെ പേടിക്കണ്ട. മറ്റു മരുന്നുകള് കഴിയ്ക്കുന്നവര്ക്ക് യാതൊരു വിധത്തിലുള്ള കുഴപ്പവും ഈ പാനീയം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയില്ല.

ആവശ്യമുള്ള സാധനങ്ങള്
വെള്ളം, കക്കിരി, ചെറുനാരങ്ങ, ഇഞ്ചി, പുതിനയില എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്. കക്കിരി, ചെറുനാരങ്ങ എന്നിവ ഒന്നു വീതവും ഇഞ്ചി ചതച്ചത് ഒരു സ്പൂണ്, പുതിനയില 15 എണ്ണം, വെള്ളം എട്ടു ഗ്ലാസ് എന്നതാണ് ഇതിന്റെ അളവ്.

ഉണ്ടാക്കുന്ന വിധം
കക്കിരിയും നാരങ്ങയും അരിഞ്ഞെടുത്ത് ഇഞ്ചിയിട്ടു ചതച്ച വെള്ളത്തില് ചേര്ക്കുക. പുതിനയില അരച്ച് ഈ മിശ്രിതത്തോടൊപ്പം ചേര്ത്ത് വെള്ളത്തില് നല്ലതുപോലെ കുതിരാനായി വെയ്ക്കുക.

ഉപയോഗിക്കേണ്ട വിധം
ഫ്രിഡ്ജില് വെച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നും രാവിലെ വെറും വയറ്റില് ഈ പാനീയം മൂന്ന് ഗ്ലാസ് വീതം കുടിയ്ക്കുക. കൊഴുപ്പ് കുറഞ്ഞ് കൊളസ്ട്രോള് ഇല്ലാതായി അമിതവണ്ണത്തെ ചെറുക്കും എന്നത് ഗ്യാരണ്ടി.



Click it and Unblock the Notifications
