Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഒരു മിനിട്ടു കൊണ്ട് ലഭിയ്ക്കും ആരോഗ്യം
ഒരു മിനിട്ടു കൊണ്ട് ആരോഗ്യമോ, എന്താ വിശ്വസിക്കാന് പറ്റുന്നില്ലേ. എന്നാല് സത്യമാണ്. ആരോഗ്യ സംരക്ഷണത്തിനായി ഇന്നത്തെ കാലത്ത് മണിക്കൂറുകളോളം സമയം നീക്കി വെയ്ക്കുന്ന നിങ്ങള്ക്ക് ആത്മാര്ത്ഥതയോടു കൂടി ഒരു മിനിട്ട് മാറ്റി വെയ്ക്കാന് കഴിഞ്ഞാല് അതാണ് ഏറ്റവും ഉത്തമമായ മാര്ഗ്ഗം.
സമയക്കുറവ് ഇന്നത്തെ ജീവിതത്തില് ഏറ്റവും വലിയ ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ കഠിനമായ വ്യായാമമുറകളും ഡയറ്റും ശീലിച്ച് ആരോഗ്യം കുളമാക്കാനാണ് പലപ്പോഴും നിങ്ങള് ശ്രമിക്കുന്നത്. എന്നാല് ഇനി ഒരു മിനിട്ട് ആരോഗ്യ സംരക്ഷണത്തിനായി മാറ്റി വെയ്ക്കൂ.

ആലിംഗനം ആരോഗ്യത്തിന്
നമുക്ക് പ്രിയപ്പെട്ടവരെ സ്നേഹപൂര്വ്വം ആലിംഗനം ചെയ്യൂ. ഇത് രക്തസമ്മര്ദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ചിരി ആയുസ്സ് കൂട്ടും
ചിരി ആയുസ്സു കൂട്ടും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ എല്ലാ തരത്തിലുള്ള സമ്മര്ദ്ദങ്ങളേയും ചിരി ഇല്ലാതാക്കുന്നു. മാനസികവും ശാരീരികവുമായ ഊര്ജ്ജം ചിരിയിലൂടെ ലഭിയ്ക്കുന്നു.

ഡാര്ക്ക് ചോക്ലേറ്റ് കഴിയ്ക്കുക
ഡാര്ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട മാര്ഗ്ഗമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോള് ലഭിയ്ക്കാന് ചോക്ലേറ്റ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

കമ്പ്യൂട്ടര് സ്ക്രീനില് നിന്നും ഒരു നിമിഷം
കമ്പ്യൂട്ടര് സ്ക്രീനില് നിന്നും ഒരു നിമിഷ നേരത്തേക്ക് നോട്ടം മാറ്റുക. ഇത് കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

കൈകഴുകുക
കൈകള് വൃത്തിയായിരിക്കുന്നത് ആരോഗ്യത്തെ മൊത്തം സഹായിക്കുന്നു, കൈകള് വൃത്തിയായിരുന്നാല് തന്നെ നമ്മുടെ ശരീരത്തിലെ വലിയൊരു ശതമാനം രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാം.

പുഞ്ചിരിക്കാന് മറക്കരുത്
പലപ്പോഴും പല പ്രശ്നങ്ങളേയും നമുക്ക് പുഞ്ചിരി കൊണ്ട് നേരിടാം. മാനസിക സമ്മര്ദ്ദം കുറയ്ക്കാനും പുഞ്ചിരി കൊണ്ട് സാധിയ്ക്കും.



Click it and Unblock the Notifications
