Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
ശരീരത്തില്‍ അരിപ്പയുടെ ധര്‍മം ചെയ്യുന്ന അവയവമാണ് കിഡ്നി. രക്തത്തിലെ എല്ലാ കരടുകളും അകറ്റുന്ന ഒന്ന്. ഇതിനു പുറമെ ബിപി നിയന്ത്രിയ്ക്കുക, ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് കാത്തു സൂക്ഷിയ്ക്കുക, രക്താണുക്കള്‍ ഉല്പാദിപ്പിയ്ക്കുക തുടങ്ങിയ ധാരാളം പ്രവൃത്തികള്‍ കിഡ്നി ചെയ്യുന്നുണ്ട്.
ഇതിനൊപ്പം മറ്റൊരു വസ്തുതയുമുണ്ട്. ക്യാന്‍സര്‍, ഹാര്‍ട്ടറ്റാക് കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിയ്ക്കുന്നു കിഡ്നി തകരാര്‍. പഠനങ്ങളനുസരിച്ച് 90 ശതമാനം ഇന്ത്യക്കാര്‍ക്കും കിഡ്നി പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുമ്പോള്‍......
കിഡ്നി പണിമുടക്കിലേയ്ക്കു നീങ്ങുകയാണോ എന്ന് നമ്മുടെ ശരീരം തന്നെ അറിയിക്കും. കിഡ്നി പ്രശ്നങ്ങളുടെ സൂചനകള്‍ എന്തെല്ലാമെന്നു നോക്കൂ,

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
മൂത്രത്തിന്റെ അളവു കുറയുന്നത് കിഡ്നി പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇതിനു പുറമെ രാത്രി കൂടുതല്‍ മൂത്രം പോകുന്നതും. കിഡ്നിയുടെ ഫില്‍ട്ടര്‍ തകരാറിലകുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത.്

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
മൂത്രത്തിനൊപ്പം രക്താംശവുമുണ്ടെങ്കില് കിഡ്നി തകരാറിന്റെ സൂചനയാകാം.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
വിരലുകളും കാലുകളുമെല്ലാം നീരു വന്നു വീര്ക്കുന്നെങ്കില് കിഡ്നിയുടെ പ്രവര്‍ത്തനം ശരിയായല്ല നടക്കുന്നതെന്നതിന്റെ സൂചന കൂടിയാണ്. ഇത് സോഡിയം ശരീരത്തില്‍ കെട്ടിക്കിടക്കുന്നതു കാരണമാണ്.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
മനംപിരട്ടലും ഛര്‍ദിയും ഭക്ഷണത്തോടുള്ള താല്പര്യക്കുറവുമെല്ലാം കിഡ്നിു പണി മുടക്കുന്നതിന്റെ സൂചനകളാകാം. ഇത് ശരീരത്തില്‍ പാഴ്വസ്തുക്കള് അടിഞ്ഞു കൂടുന്നതു കാരണമാകാം.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
കിഡ്നിയുടെ പ്രവര്ത്തനക്കുറവു മൂലം കൂടുതല്‍ പ്രോട്ടീന്‍ മൂത്രത്തിലേയ്ക്കു പുറന്തള്ളപ്പെടുമ്പോള്‍ കണ്ണുകള്‍ക്ക് വീക്കമുണ്ടാകും.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
കിഡ്നി പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ഇലക്ട്രാളൈറ്റുകളുടെ ബാലന്‍സ് നഷ്ടപ്പെടും. ഇത് മസില് കോച്ചിപ്പിടിയ്ക്കാന് ഇടയാക്കും.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
കലങ്ങിയ, പതഞ്ഞ മൂത്രം കിഡ്നി തകറാറിന്റെ ലക്ഷണമാണ്. മൂത്രത്തിന് വല്ലാത്തൊരു ദുര്‍ഗന്ധവുമുണ്ടാകും.

നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
ചര്‍മത്തില്‍ ചൊറിച്ചിലനുഭവപ്പെടും. ഇത് രക്തത്തിലെ ധാതുക്കളും ന്യൂട്രിയന്റുകളും ശരിയായ തോതില്‍ നില നിര്‍ത്താന്‍ കിഡ്നിയ്ക്കു കഴിയാതെ വരുമ്പോഴാണ്.



Click it and Unblock the Notifications
