Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റമിന് ഡി കുറഞ്ഞാല് ക്യാന്സര്??
ഇന്നത്തെ കാലത്തു വര്ദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വൈറ്റമിന് ഡിയുടെ കുറവ്. വെയിലേല്ക്കാതെ എസിയില് ഭൂരിഭാഗം സമയവും ചെലവഴിയ്ക്കുന്ന യുവതലമുറയുടെ പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് എന്നു പറയാം.
സൂര്യപ്രകാശമാണ് ഇതിന്റെ പ്രധാന ഉറവിടമെങ്കിലും ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.
വൈറ്റമിന് ഡിയുടെ കുറവ് അവഗണിയ്ക്കരുത്. കാരണം ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കും.

ക്യാന്സര്, മള്ട്ടിപ്പിള് സിറോസിസ്, പ്രമേഹം, ഡിപ്രഷന്, ഹൃദയസംബന്ധമായ പ്രശ്നങ്ങള് തുടങ്ങിയ പല രോഗങ്ങളില് നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നതില് വൈറ്റമിന് ഡിയ്ക്കു പ്രധാന പങ്കുണ്ട്.
50കള് കടന്നവര്ക്ക് മാക്യുലാര് ഡീജനറേഷന് എന്ന രോഗാവസ്ഥ സാധാരണമാണ്. ഇതില് നിന്നും സംരക്ഷണം നല്കാന് വൈറ്റമിന് ഡി ഏറെ പ്രധാനമാണ്.
കാല്സ്യം നമ്മുടെ ശരീരത്തിനു ലഭ്യമാക്കുന്നതില് വൈറ്റമിന് ഡിയ്ക്ക് ഏറെ പങ്കുണ്ട്. കാല്സ്യം ലഭിച്ചാലും വൈറ്റമിന് ഡി കുറവെങ്കില് ശരീരത്തിന ഇത് വലിച്ചെടുക്കാന് സാധിയ്ക്കില്ല. എല്ലുകള്ക്കും പല്ലുകള്ക്കുമെല്ലാം ഇതുകൊണ്ടു പ്രശ്നമുണ്ടാകും.

വൈറ്റമിന് ഡി കുറവെങ്കില് കാലക്രമേണ തടി കൂടാന് സാധ്യതയേറെയാണ്.
മസില്-സന്ധിവേദനകള്, ഡിപ്രഷന്, ക്ഷീണം എന്നിവ വരുത്തുന്ന ഒന്നാണ് ഫൈബ്രോമയാള്ജിയ എന്ന അവസ്ഥ. വൈറ്റമിന് ഡി മുഴുവനുമില്ലെങ്കിലും ഒരു പരിധി വരെ ഈ പ്രശ്നത്തിന് സഹായകമാണ്.

ആര്ത്തവവിരാമമായ സ്ത്രീകള് വൈറ്റമിന് ഡി പ്രധാനമായും കഴിയ്ക്കണം. കാരണം മെനോപോസ് ഈസ്ട്രജന് ഹോര്മോണ് കുറയ്ക്കും. ഇത് ഹൃദയാഘാത സാധ്യത വര്ദ്ധിപ്പിയ്ക്കും. ഈ പ്രശ്നം ചെറുക്കാനുള്ള നല്ലൊരു വഴിയാണ് വൈറ്റമിന് ഡി.
യൂട്രസിലെ ഫൈബ്രോയ്ഡുകള് പലരുടേയും പ്രശ്നമാണ്. വൈറ്റമിന് ഡിയുടെ കുറവ് ഈ പ്രശ്നത്തിനുള്ള ഒരു കാരണമാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
