Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വേരുകളിലൂടെ തടി കുറയ്ക്കൂ
തടി കുറയ്ക്കുന്നതിലും കൂട്ടുന്നതിലുമെല്ലാം ഭക്ഷണത്തിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങള്‍ തടി കൂട്ടുമെങ്കില്‍ ചിലതു തടി കുറയ്ക്കും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വേരുകള്‍ ഏറെ പ്രധാനം. അതായത് വേരിന്റെ രൂപത്തിലുള്ള ഭക്ഷണങ്ങളില്‍. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഗുണം.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന വേരുകളുടെ രൂപത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തടി കൂട്ടുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ഇത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ജേര്‍ണല്‍ മോളിക്യുലാര്‍ ന്യൂട്രീഷന്‍ ആന്റ് ഫുഡ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇതിലെ സ്റ്റാര്‍ച്ച് അടങ്ങിയ വേരുകള്‍ കോംപ്ലക്സ കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്. കൊഴുപ്പു കുറവും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഇഞ്ചി
രാവിലെ വെറുവയറ്റില്‍ ഒരു കഷ്ണം ഇഞ്ചിയും തേനും ചേര്‍ത്തു കഴിയ്ക്കുക. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്, പ്രത്യേകിച്ചു ജിമ്മില്‍ പോകുന്നവര്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഊര്‍ജം വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ ഓക്സിജന്‍ തോത് 16 ശതമാനം വര്‍ദ്ധിപ്പിച്ച് തടി കുറയ്ക്കാന്‍ സഹായകമാകും.

മഞ്ഞള്‍
മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ക്യാരറ്റ് ജ്യൂസ്
ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുക. ഇതില്‍ കൊഴുപ്പു കുറവാണ്. മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യും.

റാഡിഷ്
100ഗ്രാം റാഡിഷില്‍ 16 ഗ്രാം കലോറി മാത്രമേയുളളൂ. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വേരാണിത്. ഇതിലെ നാരുകള്‍ തന്നെയാണ് സഹായിക്കുന്നത്.

കൂവ
കൂവ അഥവാ ആരോറൂട്ട് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു തീരെക്കുറവും.



Click it and Unblock the Notifications
