Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പിസ്ത കൂടുതല്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്...
ആരോഗ്യത്തിന് സഹായിക്കുന്ന നട്സില്‍ പിസ്തയും ഏറെ നല്ലതാണ്. പച്ച നിറത്തിലെ ഈ നട്സ് വൈറ്റമിനുകള്‍, മിനറലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ്.
എന്നാല്‍ എത്ര ഗുണമുള്ള ഭക്ഷണവസ്തുക്കളും ഏറെ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. പിസ്തയുടെ കാര്യവും വ്യത്യസ്തമല്ല. ഇതും ഏറെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും.
പിസ്ത കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

തടി
ഇതില്‍ കലോറി കൂടുതലാണ്. 100 ഗ്രാമില്‍ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതല്‍ കഴിച്ചാല്‍ തടി കൂടുമെന്ന കാര്യത്തില്‍ ഇതുകൊണ്ടുതന്നെ സംശയവും വേണ്ട.

ബിപി
സാധാരണ പിസ്തയില്‍ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇവ വറുത്തു കഴിയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗണ്‍സില്‍ 121 മില്ലീഗ്രാം സോഡിയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

തലവേദന
ശരീരത്തിന് മാംഗനീസ് ആവശ്യമാണ്. എന്നാല്‍ മാംഗനീസ് തോതു കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് തലവേദന, വിശപ്പു കുറവ്, കാല് വേദന, ്ന്യൂറോളജിക്കല് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള കാരണമാകും.

ക്യാന്‍സര്‍
വറുത്തു പിസ്ത കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. കാരണം പിസ്ത വറുക്കുമ്പോള്‍ ഇതില്‍ അക്രൈലമൈഡ് എന്ന ഘടകം രൂപപ്പെടുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്‍സിനോജനാണ്.

വയറിളക്കം
ഇതില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ട്. ഇത് വയറിളക്കം പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകും. പ്രത്യേകിച്ചു കുട്ടികളില്‍. ്എന്നാല്‍ ഇതു വറുക്കുന്നതു വഴി ഇതൊഴിവാക്കാം.

കിഡ്നി
കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് പിസ്ത നല്ലതല്ല. കാരണം ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്നി പ്രശ്നങ്ങളെങ്കില്‍ പൊട്ടാസ്യം കിഡ്നിയ്ക്കു വേണ്ട വിധത്തില്‍ പുറന്തള്ളാന്‍ സാധിയ്ക്കില്ല. ഇത് മനംപിരട്ടല്‍, ക്ഷീണം, പള്‍സ് റേറ്റ് കുറയുക, ഹൃദയപ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പിസ്ത. ഇവ കൂടുതലായാല്‍ കാല്‍സ്യം ഓക്സലേറ്റ് വര്‍ദ്ധിയ്ക്കും. ഇത് കിഡ്നി സ്റ്റോണിന് കാരണമാകും.

നട്സ് അലര്‍ജി
നട്സ് അലര്‍ജിയുള്ളവര്‍ക്ക് പിസ്ത നട്സ് ഏറെ ദോഷം ചെയ്യും. കാരണം നട്സ് അലര്‍ജിയില്‍ തന്നെ ഏറ്റവും ദോഷം ചെയ്യുന്നവയാണ് പിസ്ത. ഇതിന്റെ അലര്‍ജി വയറുവേദന, ചര്‍മത്തില്‍ ചൊറിച്ചില്‍, ശ്വസനപ്രശ്നങ്ങള്‍, മൂക്കടപ്പ്, തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

വിര
പിസ്തയില്‍ ചിലപ്പോള്‍ നേവല്‍ ഓറഞ്ച് വേം എന്നൊരു വിരയുണ്ടാകും. ഇത് പിസ്തയുടെ സീഡിനും തോടിനും ഇടയിലായാണ് ഇവയുണ്ടാകുക. ഇത് ചിലപ്പോള്‍ നാം കഴിയ്ക്കുന്ന പിസ്തയെ ബാധിയ്ക്കും. ഇത് വയറിന് അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.

മലബന്ധം
ഫൈബറുകള്‍ ആരോഗ്യത്തിന് ഗുണകരം തന്നെ. ശോധനയ്ക്കും മറ്റും ഇവ ഏറെ സഹായകരമാണ്. എന്നാല്‍ നാരുകള്‍ അമിതമാകുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍
ഇതില്‍ ഫ്രക്ടാന്‍ എന്നൊരു ഘടകമുണ്ട്. സാധാരണ ഗതിയില്‍ ഫ്രക്ടാന്‍ ആ്രോഗ്യത്തിന് ദോഷകരമല്ല. എന്നാല്‍ ഇതിനോട് അലര്‍ജിയുള്ളവരെങ്കില്‍ ഇത് ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും. മാറിടപ്രദര്ശവുമായി കിം കര്‍ദഷിയാന്‍



Click it and Unblock the Notifications