Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മലബന്ധത്തെ ഭയക്കണം, കാരണം....
മലബന്ധം വരുത്താനിടയുള്ള ചില രോഗങ്ങളെക്കുറിച്ചറിയൂ,
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഭക്ഷണശൈലിയും ജീവിതരീതിയും സ്ട്രെസ് പോലുള്ള പ്രശ്നങ്ങളും ചിലതരം രോഗങ്ങളുമെല്ലാം ഇതിന് കാരണമാകാം.
രാവിലെയുള്ള സുഖകരമായ ശോധന വയറിന്റെ സുഖത്തിനു മാത്രമാണെന്ന ധാരണ വേണ്ട. മലബന്ധം ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ വയറിന് അസ്വസ്ഥതയുണ്ടാകുമെന്നതു വാസ്തവം. എന്നാല്‍ ഇത് നിത്യമാണെങ്കില്‍,അല്ലെങ്കില്‍ അടിക്കടിയുണ്ടാകുകയാണെങ്കില് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതു വഴി വയ്ക്കും.
മലബന്ധം വരുത്താനിടയുള്ള ചില രോഗങ്ങളെക്കുറിച്ചറിയൂ,മലബന്ധത്തിന് സ്വാഭാവിക പരിഹാരങ്ങള്‍

ഏനല്‍ ഫിഷ്വര്‍
ഏനല്‍ ഫിഷ്വര്‍ എന്നയവസ്ഥയ്ക്ക് ഇത് കാരണമാകും. മലദ്വാരത്തിനു ചുറ്റും മുറിവു പറ്റി തടിപ്പുണ്ടാകുന്ന അവസ്ഥയാണിത്. ഈ ഭാഗത്തെ ചര്‍മത്തെ ബാധിയ്ക്കുന്ന ഒന്ന്. ഇത് വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം വഴിയൊരുക്കും.

മൂലക്കുരു
മൂലക്കുരുവിനുള്ള ഒരു കാരണം കൂടിയാണ് മലബന്ധം. ഇത് കുടലില്‍ സമ്മര്ദമേല്പ്പിയ്ക്കുന്നതു തന്നെ കാരണം.

ഹെമറോയ്ഡ്
മലദ്വാരത്തിനു സമീപത്തെ വെരിക്കോസ് വെയിനുകള്‍ തടിച്ചു വീര്‍ക്കുകയും ഇതുവഴി രക്തസ്രാവമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഹെമറോയ്ഡ്. മലബന്ധം ഈ രോഗത്തിനും വഴിയൊരുക്കും.

റെക്ടല്‍ പ്രോലാപ്സ്
റെക്ടല്‍ പ്രോലാപ്സ് എന്ന അവസ്ഥയ്ക്കും സ്ഥിരമായുള്ള മലബന്ധം വഴിയൊരുക്കും. റെക്ടം മലമടിഞ്ഞു കൂടുന്ന മര്‍ദം കാരണം വലിയുന്നതാണ് കാരണം. വലിയുന്ന ചര്‍മം മലം പോയിക്കഴിഞ്ഞാലും പൂര്വാവസ്ഥയിലാകില്ല. ഇത് റെക്ടത്തിന്റെ ഭാഗം പുറത്തേയ്ക്കു തള്ളാന്‍ കാരണമാകും. പിങ്ക് നിറത്തില്‍ ഈ ഭാഗം പുറത്തേയ്ക്കും വരും.

ബവ്വല്‍ പെര്‍ഫോറേഷന്‍
ബവ്വല്‍ പെര്‍ഫോറേഷന്‍ എന്നൊരു അവസ്ഥയും മലബന്ധം കലശലാകുമ്പോഴുണ്ടാകാറുണ്ട്. ശോധനയില്ലാത്തതു കാരണം മലമുറച്ച് ഇത് കുടല് ഭിത്തികള്‍ തുരന്ന് വയറ്റിലേയ്ക്കെത്തുന്നു. വയറ്റില്‍ ഇത്തരത്തില്‍ വേസ്റ്റ് വരുന്നത് പലതരത്തിലുള്ള അണുബാധകള്‍ക്കു കാരണമാകുന്നു.

ഫീക്കല്‍ ഇംപാക്ഷന്‍
ഫീക്കല്‍ ഇംപാക്ഷന്‍ എന്ന അവസ്ഥയ്ക്കും മലബന്ധം വഴിയൊരുക്കും. മലമടിഞ്ഞു കൂടുന്നത് വന്‍കുടലിന്റെ ചലനത്തെ ബാധിയ്ക്കും. ശാരീരികപ്രക്രിയകള്‍ തടസപ്പെടും. വയറുവേദന, തലവേദന, ഛര്‍ദി മുതലായ പല പ്രശ്നങ്ങളും ഇതുകാരണമുണ്ടാകും.സ്ത്രീ ശരീരം നിങ്ങള്‍ക്കു പിടി തരില്ല...

ഗ്യാസ്, അസിഡിറ്റി
വയറ്റില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതും വയറുവേദനയും ഛര്‍ദിയും മനംപുരട്ടലും വിശപ്പില്ലായ്മയുമെല്ലാം മലബന്ധം വരുത്തുന്ന മറ്റു പ്രശ്നങ്ങളാണ്. വയര്‍ വീര്ത്തുമുട്ടുന്നതും മറ്റൊന്ന്.



Click it and Unblock the Notifications
