Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പയ്യന്സ്, തടിയില്ലായ്മ വിഷമിപ്പിക്കുന്നുവോ?
തടിയുള്ളവര്ക്ക് തടി കുറയില്ലെന്ന വിഷമം തടിയില്ലാത്തവര്ക്ക് തടിയില്ലെന്ന വിഷമവും. എങ്ങനെ തടി കൂട്ടാം എന്നാലോചിച്ചു തലപുണ്ണാക്കുന്നവരാണോ നിങ്ങള്? മെലിഞ്ഞ ശരീരമുള്ളവരെ കാണുമ്പോള് തടിയുള്ളവര്ക്ക് അസൂയ തോന്നുന്നത് സാധാരണമാണ്. എന്നാല് അത്രേയറെ മെലിഞ്ഞിരിക്കുന്നതാകട്ടെ നമ്മുടെ നിത്യജീവിതത്തെത്തന്നെ ബാധിച്ചേക്കാം. ചെറുപ്പക്കാരിലെ ക്യാന്സര് തടയാന്
എന്നാല് ഉയരത്തിനനുസരിച്ച് തടിയില്ലെങ്കില് അത് ആരോഗ്യത്തിനും ശരീരത്തിനും പ്രശ്നങ്ങള് സൃഷ്ടിക്കും. എന്തൊക്കെ കാര്യങ്ങളാണ് തടി വര്ദ്ധപ്പിക്കാന് നമ്മള് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

പാല് കുടിയ്ക്കുക
ദിവസവും രണ്ട് ഗ്ലാസ് പാല് കുടിയ്ക്കാന് ശ്രമിക്കുക. ചായയും കാപ്പിയും ഒഴിവാക്കി പാല് കുടിച്ചു നോക്കൂ ഒരു മാസത്തിനുള്ളില് തടി കൂടുന്നതിന്റെ വ്യത്യാസം നിങ്ങള്ക്കറിയാം.

ഏത്തപ്പഴം
ഏത്തപ്പഴം തടി വര്ദ്ധിപ്പിക്കുന്ന കാര്യത്തില് മിടുക്കനാണ്. വാഴപ്പഴം ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പെ ശീലമാക്കുക.

ജ്യൂസ്
ജ്യൂസ് കഴിയ്ക്കുന്നതും തടി വര്ദ്ധിപ്പിക്കുന്നു. പൈനാപ്പിള്, ആവക്കാഡോ, മുന്തിരി തുടങ്ങിയ ജ്യൂസുകളാണ് ഏറ്റവും ഉത്തമവും. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങളും നല്കുന്നു.

കിഴങ്ങ് വര്ഗ്ഗങ്ങള് ധാരാളം
കിഴങ്ങ് വര്ഗ്ഗങ്ങള് ധാരാളം കഴിയ്ക്കുക. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കപ്പ എന്നിവ ഭക്ഷണത്തില് സ്ഥിരമാക്കുക.

മത്സ്യം, മാംസം
മത്സ്യവും മാംസവും തടി വര്ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ഇവയിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീനും ലഭിയ്ക്കും എന്നതാണ് കാര്യം.

ഭക്ഷണത്തിന്റെ അളവില് മാറ്റം വരുത്തുക
ഓരോ ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ അളവില് മാറ്റം വരുത്തുക. ചോറാണെങ്കിലും ദിവസവും കഴിയ്ക്കുന്ന അളവ് അല്പാല്പമായി വര്ദ്ധിപ്പിക്കുക.

മുട്ടയും സ്ഥിരമാക്കുക
സ്ഥിരമായ പ്രഭാതഭക്ഷണത്തില് മുട്ട ഉള്പ്പെടുത്തുക. ഇത് തടി വര്ദ്ധിപ്പിക്കുകയും ആരോഗ്യം നല്കുകയും ചെയ്യും.

ഈന്തപ്പഴം ശീലമാക്കുക
ശരീരത്തിന് ഊര്ജ്ജം നല്കാനും മറ്റും ഈന്തപ്പഴം സഹായിക്കുന്നുണ്ട്. ധാരാളം ഉണക്കിയ ഈന്തപ്പഴം കഴിയ്ക്കുന്നത് സ്ഥിരമാക്കുക.

വ്യായാമം അത്യാവശ്യം
ഭക്ഷണം മാത്രം കഴിച്ചാല് അതുണ്ടാക്കുന്നത് പൊണ്ണത്തടിയായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തോടൊപ്പം വ്യായാമവും സ്ഥിരമാക്കുക.



Click it and Unblock the Notifications
