For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറച്ചോളൂ, പക്ഷേ ആയുസ്സു തീരും

|

വയര്‍ കുറയ്ക്കുക എന്നത് ജീവിത ലക്ഷ്യമാക്കി മുന്നേറുന്ന എത്ര പേരുണ്ട്? എന്നാല്‍ വയര്‍ കുറയ്ക്കുന്നതിനായി ഇവര്‍ കാണിച്ചു കൂട്ടുന്ന ഓരോ വിക്രിയകളും പലപ്പോഴും അപകടത്തിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത് എന്നതാണ് സത്യം. ഇതിനെക്കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് ആദ്യ കാര്യം. വ്യയാമമാണ് ഇതില്‍ പ്രധാനം. വയര്‍ കുറയ്ക്കുന്നതിനായി ഏറെ പേരും ചെയ്യുന്നതാണ് സിറ്റ് അപ് വ്യായാമം. എന്നാല്‍ ഇത് ചെയ്യുന്നത് നട്ടെല്ലിന് തേയ്മാനം ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. വ്യായാമത്തിന്റെ 20 ഗുണങ്ങള്‍

സിറ്റ് അപ് ചെയ്യുമ്പോള്‍ നട്ടെല്ലിന്റെ താഴ്ഭാഗത്ത് സമ്മര്‍ദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കടുത്ത നടുവേദനയ്ക്ക കാരണമാകുമെന്നാണ് യു എസ് ആര്‍മി നടത്തിയ പഠനങ്ങളില്‍ പറയുന്നത്. വയര്‍ കുറയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതെങ്കിലും വയര്‍ കുറയുന്നതോടൊപ്പം നട്ടെല്ലിന്റെ കാര്യത്തിലും തീരുമാനമാകും. ഫാര്‍മേഴ്‌സ്‌ വാക്ക്‌ വ്യായാമഗുണങ്ങള്‍

Reasons Why You Should Avoid Doing Sit-Ups

എന്തുകൊണ്ട് സിറ്റ് അപ് ചെയ്യരുതെന്നു പറയുന്നു, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ ഇതുകൊണ്ടുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുറയുന്നത് വയറല്ല നട്ടെല്ലിന്റെ ആരോഗ്യം

വയര്‍ കുറയ്ക്കുന്നതിനായാണ് പലപ്പോഴും ഇത്തരത്തില്‍ സിറ്റ് അപ് വ്യായാമം ചെയ്യുന്നത്. എന്നാല്‍ വയര്‍ കുറയുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നം കൂടി ഇതിന്റെ ഫലമായുണ്ടാകും എന്നതാണ് കാര്യം.

മസിലിന്റെ ആരോഗ്യം പോവും

നമ്മുടെ ശരീരത്തെ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ചലിപ്പിക്കാനാവും. എന്നാല്‍ പലപ്പോഴും നമ്മുടെ വ്യായാമത്തിന്റെ ഫലമായി തന്നെ നമ്മുടെ ആരോഗ്യവും ആയുസ്സും നശിക്കുന്നു. മസിലിന്റെ ആരോഗ്യം ഇത്തരത്തില്‍ സിറ്റ് അപ് ചെയ്യുന്നതിലൂടെ നശിക്കുന്നു.

ഡിസ്‌ക് പ്രോബ്ലം

ഡിസ്‌ക് പ്രോബ്ലം ആണ് പലപ്പോഴും ഇത്തരത്തില്‍ ഉണ്ടാകുന്ന പ്രശ്‌നം. ഇത് നട്ടെല്ലിന്റെ ഷേപ്പില്‍ തന്നെ കാര്യമായ മാറ്റം വരുത്തുന്നു.

English summary

Reasons Why You Should Avoid Doing Sit-Ups

Sit up exercise poses too much of a risk compared to the benefits and no matter how you put it, getting hurt is not a lot of fun.
Story first published: Wednesday, January 6, 2016, 15:09 [IST]
X
Desktop Bottom Promotion