Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹൈ കൊളസ്ട്രോള്‍ കാരണങ്ങള്‍
കൊളസ്ട്രോള്‍ ഹൃദയപ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ഒന്നാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി രക്തപ്രവാഹം വരെ തടസപ്പെടുത്തുന്ന ഒന്ന്.
നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളമുണ്ട്. ചീത്ത കൊളസ്ട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്.
കൊളസ്ട്രോള്‍ പരിധിയില്‍ ഏറെ കൂടിയാല്‍ ഹൈ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍...
ഹൈ കൊളസ്ട്രോളിന് ഇട വരുത്തുന്ന കാരണങ്ങള്‍ പലതുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തെറ്റായ ഭക്ഷണരീതി
തെറ്റായ ഭക്ഷണരീതിയാണ് ഹൈ കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമെന്നു പറഞ്ഞാല്‍ തെറ്റില്ല. ബീഫ്, മുട്ട, പാല്, ചീസ് തുടങ്ങിയവയെല്ലാം കൂടുതലായി കഴിയ്ക്കുന്നത് ഹൈ തെറ്റായ ഭക്ഷണരീതിയാണ് ഹൈ കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമെന്നു പറഞ്ഞാല്‍ തെറ്റില്ല. ബീഫ്, മുട്ട, പാല്, ചീസ് തുടങ്ങിയവയെല്ലാം കൂടുതലായി കഴിയ്ക്കുന്നത് ഹൈ കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്.കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്.

അമിതവണ്ണം
അമിതവണ്ണം ഹൈ കൊളസ്ട്രോളടക്കമുള്ള പല രോഗങ്ങളുടേയും മൂലകാരണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അമിതവണ്ണം ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിപ്പിയ്ക്കും. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധനവിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കുറവിനും കാരണമാകും.

വ്യായാമക്കുറവ്
വ്യായാമക്കുറവാണ് ഹൈ കൊളസ്ട്രോളിന്റെ മറ്റൊരു പ്രധാന കാരണം. പ്രത്യേകിച്ച് ഇപ്പോഴത്തെ ജോലിരീതികള്‍. നല്ല വ്യായാമം കൊളസ്ട്രോള്‍ തടയാനുള്ള ഒരു പ്രധാന വഴിയാണ്.

പ്രായവും ലിംഗവ്യത്യാസവും
പ്രായവും ലിംഗവ്യത്യാസവും കൊളസ്ട്രോള്‍ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. സ്ത്രീകളില്‍ മെനോപോസ് വരെ കൊളസ്ട്രോള്‍ സാധ്യത കുറവാണ്. ഈസ്ട്രജന് ഹോര്‍മോണിന്റെ സാന്നിധ്യമാണ് കാരണം. എന്നാല്‍ ഇതിനു ശേഷം ഇവര്‍ക്കും പുരുഷന്മാര്ക്കുള്ളത്ര കൊളസ്ട്രോള്‍ വരാന്‍ സാധ്യതയുണ്ട്.

പാരമ്പര്യം
പാരമ്പര്യം പ്രധാനപ്പെട്ടൊരു ഘടകമാണ്. കുടുംബപരമായി ഹൈ കൊളസ്ട്രോളുണ്ടെങ്കില്‍ ഇത് തലമുറകളിലേയ്ക്കും പകരാന്‍ സാധ്യതയേറെയാണ്.

ചില രോഗങ്ങള്‍
ചില രോഗങ്ങള്‍, പ്രത്യേകിച്ച് ടൈപ്പ് 2 ഡയബെറ്റിസ്, തൈറോയ്ഡ്, കിഡ്നി, ലിവര്‍ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം കൊളസ്ട്രോള്‍ കാരണങ്ങളാകാറുണ്ട്.

മദ്യപാന, പുകവലി ശീലങ്ങള്‍
മദ്യപാന, പുകവലി ശീലങ്ങള്‍ കൊളസ്ട്രോളിനുള്ള മറ്റു ചില കാരണങ്ങളാണ്.



Click it and Unblock the Notifications
