Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കം സുഖമാക്കാന്‍ തലയണമന്ത്രങ്ങള്‍
സുഖകരമായ ഉറക്കമാണ് നമ്മുടെ എല്ലാം ആഗ്രഹം. ഒരു രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാല്‍ എന്തൊക്കെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ നമ്മള് അനുഭവിക്കുമെന്ന് നമുക്ക് തന്നെ നിശ്ചയമില്ല. നല്ല ഉറക്കം ലഭിയ്ക്കാന്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന് മാത്രമല്ല കിടക്കുന്ന ബെഡിനും തലയിണ്ക്കും എല്ലാം വലിയൊരു പങ്കുണ്ട്. ഉറക്കം ശരിയായില്ലെന്നു നിരന്തരം പരാതി പറയുന്നവര്‍ നമുക്കിടയിലുണ്ട്. രാത്രി ഉറക്കം വരാതെ കട്ടിലില്‍ കിടന്ന് ഞെളിപിരി കൊള്ളുന്നവരുടെ എണ്ണം കൂടിക്കൊണ്ട് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറിവരുന്ന ജീവിത രീതികളും ഭക്ഷണക്രമങ്ങളും എല്ലാം ഉറക്കത്തെ സ്വാധീനിയ്ക്കുന്നുണ്ട്. സുഖകരമായ ഉറക്കത്തിന് ചില ടിപ്സ്
എന്നാല്‍ ചില ആളുകളാകട്ടെ കട്ടില് കണ്ടാല്‍ അവിടെ ഉറങ്ങുന്നവരാണ്. എന്നാല്‍ ഇനി ഉറക്കമില്ലാത്തവര്‍ വിഷമിക്കേണ്ട. അതിനായി ചില തലയണ സൂത്രങ്ങള്‍ നമ്മുടെ കയ്യിലുണ്ട്. ഉറങ്ങുമ്പോള്‍ തലയുടെ ഭാഗം അല്പം പൊങ്ങിയിരിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തെ നിങ്ങളിലേക്കെത്തിക്കും. അതുകൊണ്ട് സുഖകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട ചില തലയിണ മന്ത്രങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലയിണയുടെ ഉപയോഗം
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ തന്നെ ഉപയോഗിക്കരുത്. പലപ്പോഴും തലയിണ നമുക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. എത്ര പ്രിയപ്പെട്ടതാണെങ്കിലും കാലാവധി കഴിഞ്ഞാല്‍ പിന്നെ ഉപയോഗിക്കേണ്ടതില്ല.
കൂര്‍ക്കം വലി കുറയ്ക്കാം
കൂര്‍ക്കം വലി കുറയ്ക്കാന്‍ കഴുത്തിനു പുറകില്‍ തലയിണ വെയ്ക്കുന്നത് നല്ലതാണ്. ഇത് കൂര്‍ക്കം വലിയ്ക്ക് പരിഹാരമാണ്.

കാല്‍മുട്ടില്‍ തലയിണ
കാല്‍മുട്ടുകളില്‍ തലയിണ വെയ്ക്കുന്നത് ഇടുപ്പെല്ലിന് താങ്ങ് നല്‍കും. ഇത് പലപ്പോഴും ചെരിഞ്ഞു കിടക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കാം.
പുസ്തകം വായിക്കുമ്പോള്‍
കിടന്നു കൊണ്ട് പുസ്തകം വായിക്കുമ്പോഴോ ടിവി കാണുമ്പോഴെ തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നല്കാന് ശ്രദ്ധിക്കണം.

നടുവേദന കുറയാന്‍
നടു വേദന ഉള്ളവര്‍ കാല്‍മുട്ടിനടിയില്‍ തലയിണ വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വേദന കുറയ്ക്കാനും നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും.
കഴുത്തുവേദനയ്ക്ക് ആശ്വാസം
കഴുത്തു വേദന ഇല്ലാതാക്കാന്‍ തലയിണ നല്ലതാണ്. ഉയരം കൂടിയ സോഫ്റ്റായ തലയിണകളാണ് ഇത്തരത്തില്‍ ഉപയോഗിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

