Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
യോഗ നല്കുന്ന ശാരീരിക മാനസിക ആരോഗ്യം
യോഗാഭ്യാസം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ആയുര്‍വ്വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്കിയ സംഭാവനയാണ് യോഗ എന്ന് പറയുന്ന വ്യായാമമുറ. എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്കുന്ന പ്രായഭേദമന്യേ ആര്‍ക്കും ചെയ്യാവുന്ന വ്യായാമ പദ്ധതിയാണ് യോഗ. തുറസ്സായ സ്ഥലത്തോ വായുസഞ്ചാരമുള്ള മുറിയിലോ ഇത് ചെയ്യാവുന്നതാണ്. ഗര്‍ഭിണികളും സ്ത്രീകള്‍ ആര്‍ത്തവ സമയത്തും മാത്രം യോഗയില്‍ നിന്നും വിട്ടു നില്‍ക്കണം.

യോഗ ചെയ്യുമ്പോള്‍ നിരവധി ശാരീരിക മാനസിക ഗുണങ്ങളും ലഭിയ്ക്കുന്നുണ്ട്. യോഗ ചെയ്യാന്‍ ആരംഭിച്ചാല്‍ പുതിയ ഊര്‍ജ്ജം ലഭിച്ചതിനു തുല്യമായിരിക്കും. ശാരീരികമായും മാനസികകമായും ഉണര്വ്വുണ്ടായിരിക്കും എന്നതാണ് സത്യം. യോഗ ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കൊളസ്ട്രോള്‍ കുറയുന്നു

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മരുന്നും മന്ത്രവുമായി കഴിയുന്നവര്‍ക്കാണ് ഈ പ്രതിവിധി. കൃത്യമായി യോഗ ചെയ്താല്‍ കൊളസ്ട്രോള്‍ കുറയുന്നു.
ദഹനപ്രശ്നങ്ങളെ പരിഹരിയ്ക്കും

ദഹനപ്രശ്നങ്ങളെ പരിഹരിയ്ക്കുന്നതിനും യോഗ സഹായിക്കുന്നു. ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും യോഗ പരിഹാരമാണ്.
മൈഗ്രേയ്ന് ഇല്ലാതാവുന്നു

മൈഗ്രേയ്നിനെ പ്രതിരോധിയ്ക്കാന്‍ യോഗ സഹായിക്കുന്നു. കടുത്ത മൈഗ്രേയ്ന് അനുഭവിയ്ക്കുന്നവര്‍ക്ക് യോഗ നല്കുന്ന ആശ്വാസം ചെറുതല്ല.
ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങളേയും ഇത് വഴി പ്രതിരോധിയ്ക്കാന്‍ യോഗ ചെയ്യുന്നതിലൂടെ കഴിയുന്നു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും യോഗ കാരണമാകുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ മനസ്സിന്റെ സമ്മര്‍ദ്ദം ഇല്ലാതാവുന്നു.
ശ്രദ്ധ വര്‍ദ്ധിക്കുന്നു

ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും യോഗ ചെയ്യുന്നതിലൂടെ സാധിയ്ക്കുന്നു. അശ്രദ്ധ മാറി പഠിപ്പിലും ജോലിയിലും ശ്രദ്ധിക്കാന്‍ യോഗ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
