For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനസംഹാരിശീലം, കേള്‍വി പോകാന്‍ നിമിഷങ്ങള്‍

വേദനസംഹാരികള്‍ ശീലമാക്കിയവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

|

ഇന്നത്തെ കാലത്ത് വേദനകളുടെ ബഹളമാണ് മനുഷ്യശരീരം. അതുകൊണ്ട് തന്നെ വേദനസംഹാരികളെ കൂടെക്കൊണ്ട് നടക്കുന്നവരാണ് നമ്മളില്‍ പലരും. ധാരാളം ദോഷങ്ങള്‍ വേദനസംഹാരികള്‍ക്ക് ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ പെട്ടെന്ന് വേദന മാറുക എന്ന ഉദ്ദേശത്തോട് കൂടി വേദനസംഹാരി കഴിയ്ക്കുകയാണ് നമ്മുടെ ശീലം. ലൈംഗിക ശേഷി തകര്‍ക്കും ഈ ഭക്ഷണം

എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും വേദനസംഹാരി കഴിയ്ക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. കേള്‍വിശക്തിയെ ഇല്ലാതാക്കുന്നതാണ് ഇവയില്‍ പലതും.

 പഠനഫലം

പഠനഫലം

പഠനം നടന്നത് അമേരിക്കയിലാണ്. ഇതിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ ആരോഗ്യവിദഗ്ധര്‍ എത്തിയത്.

കേള്‍വിശക്തിയെ ബാധിയ്ക്കുന്നു

കേള്‍വിശക്തിയെ ബാധിയ്ക്കുന്നു

കേള്‍വിശക്തിയെ പ്രതികൂലമായി ബാധിയ്ക്കുന്ന അവസ്ഥയാണ് പല വേദനസംഹാരികളുടേയും. എന്നാല്‍ ഇത്തരത്തില്‍ വേദനസംഹാരികള്‍ സ്ത്രീകളുടെ കേള്‍വിശക്തിയാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നതും.

 തലവേദനയ്ക്ക് മരുന്ന്

തലവേദനയ്ക്ക് മരുന്ന്

ഇനി തലവേദനയ്ക്ക് മരുന്ന് കഴിയ്ക്കുമ്പോള്‍ അത് പലപ്പോഴും ശക്തിയേറിയ വേദനസംഹാരികളായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരമാവധി മരുന്ന് കഴിയ്ക്കാതെ ഒഴിവാക്കി വിടാന്‍ ശ്രമിക്കുക.

ആറുവര്‍ഷം തുടര്‍ച്ചയായി

ആറുവര്‍ഷം തുടര്‍ച്ചയായി

തുടര്‍ച്ചയായി ആറുവര്‍ഷത്തോളം വേദനസംഹാരി കഴിച്ചാല്‍ അത് കേള്‍വിശക്തിയുടെ 80%ത്തോളം ഇല്ലാതാക്കുന്നു.

പഠനഫലം

പഠനഫലം

54000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 48-നും 73നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഇത്തരമൊരു പഠനത്തിന് വിധേയമാക്കിയത്.

English summary

Painkillers Can Damage Hearing

Hearing usually returns to normal after you stop taking the medicine, read to know more.
Story first published: Monday, December 19, 2016, 9:40 [IST]
X
Desktop Bottom Promotion