Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാസമുറ സമയത്തെ വേദന പേടിക്കണ്ട
മാസമുറ സമയത്ത് എല്ലാ സ്ത്രീകള്‍ക്കും അടിവയറില്‍ വേദന സാധാരണമാണ്. ഒന്നുകില്‍ മുമ്പോ അല്ലെങ്കില്‍ മാസമുറക്ക് ഒപ്പമോ ആണ് വേദന ഉണ്ടാകാറ്. വേദനയുടെ തരവും തീവ്രതയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് അസഹ്യമായ വേദന ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അടിവയറില്‍ വിങ്ങലാകും ഉണ്ടാവുക. പെട്ടന്ന് അതികഠിനമായ വേദനയുണ്ടാകുന്ന സ്ത്രീകളുമുണ്ട്.

ഗര്‍ഭധാരണം എളുപ്പമാക്കുന്നതിനായി ഹോര്‍മോണ്‍ സമാനമായ ഫലം നല്കുന്ന സൈക്ലിക്ക് ഫാറ്റി ആസിഡ് ഗ്രൂപ്പുകളായ പ്രോസ്റ്റാഗ്ലാന്ഡിസ്, മറ്റ് വീര്യമേറിയ വസ്തുക്കള്‍ എന്നിവയെ സ്ത്രീ ശരീരം പുറംതള്ളുന്നതിനാലാണ് മാസമുറ സമയത്ത് വേദനയുണ്ടാകുന്നത്. ഗര്‍ഭാശയ കോശങ്ങളുടെ ചുരുങ്ങലാണ് മാസമുറ സമയത്തെ വേദനക്ക് കാരണം. ആര്‍ത്തവം സ്വാഭാവികമായി വൈകിപ്പിക്കാം
ചെറിയ വേദന ഈ സമയത്ത് സാധാരണമാണ്. എന്നാല്‍ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നതോ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ളതോ ആയ ശക്തമായ വേദനയുണ്ടാകുന്ന ശാരീരിക സ്ഥിതിക്ക് ഡിസ്മെനോറിയ എന്നാണ് അറിയപ്പെടുന്നത്. ഏഴില്‍ ഒരു സ്ത്രീക്ക് ഈ അവസ്ഥ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ അതികഠിനമായ വേദനക്ക് ഒപ്പം ശക്തമായ രക്തസ്രാവവും ക്രമമില്ലാത്ത മാസമുറയുമാണ് ഉണ്ടാകുന്നതെങ്കില്‍ അത് എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഗര്‍ഭാശയത്തിന് ഉള്‍വശത്തെ എന്‍ഡോമെട്രിയോസിസ് എന്ന കോശം ഗര്‍ഭാശയത്തിന് പുറത്തേക്ക് വളരുന്നതാകാം ഈ അവസ്ഥക്ക് കാരണം. ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാം

ഛര്‍ദി, ക്ഷീണം, തലവേദന, വയറിളക്കം എന്നിവയും ചില സ്ത്രീകളില്‍ മാസമുറ സമയത്തെ വേദനക്ക് ഒപ്പം ഉണ്ടാകാറുണ്ട്. അമിതമായ രക്തം നഷ്ടപ്പെടുന്നതും വേദനയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശരീരത്തിനുള്ളിലെ വിവിധ ഘടകങ്ങളുടെ അസന്തുലിതാവസ്ഥയാണ് ശക്തമായ വേദനക്ക് കാരണം.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ വസ്തുക്കള്‍ കഴിക്കുന്നതിലൂടെയും ചണിത്തിന്റെ എണ്ണ കഴിക്കുന്നതിലൂടെയും ഇതിന് ആശ്വാസമുണ്ടാകും. വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സിങ്ക്,വൈറ്റമിന്‍ ബി 1 എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഫലം ചെയ്യും. ഡിസ്മെനോറിയ എന്ന അവസ്ഥ അനുഭവിക്കുന്ന 93 ശതമാനം പേരിലും ഇത് ഫലം ചെയ്തിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

