Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ചില യോഗാസന കെട്ടുകഥകള്‍
എന്തു കാര്യത്തിലും ഉണ്ടാവും പല കെട്ടുകഥകളും വിശ്വാസങ്ങളും. ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും വിശ്വാസങ്ങളുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ യോഗയുടെ കാര്യത്തിലും ഇത്തരത്തില്‍ പല കെട്ടുകഥകളും നിലനില്‍ക്കുന്നുണ്ട്. യോഗ ആരോഗ്യത്തിനും മനസ്സിനും സുഖവും സന്തോവും നല്കുന്ന ഒന്നാണ്. എന്നാല്‍ യോഗ ചെയ്യാന്‍ ആരംഭിയ്ക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള ചില കെട്ടുകഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം അബദ്ധങ്ങളായിരിക്കും.
യോഗ നല്കുന്ന ശാരീരിക മാനസിക ആരോഗ്യം

അതുകൊണ്ട് തന്നെ യോഗാസനത്തിനെക്കുറിച്ചുള്ള ചില കെട്ടുകഥകള്‍ നമ്മള് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇത്തരം ചിന്തകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് യോഗാസനത്തിന് തുടക്കമിടുന്നതങ്കില് അത് അസ്വസ്ഥതകള്‍ മാത്രമാണ് ഉണ്ടാക്കുക. എന്തൊക്കെയാണ് യോഗാസനത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില കെട്ടുകഥകള്‍ എന്നു നോക്കാം. മുടി വളരാന്‍ സിപിംള്‍ യോഗാ പോസുകള്‍
യോഗ ചെറുപ്പക്കാര്‍ക്ക്

ചെറുപ്പക്കാര്‍ക്ക് മാത്രമേ യോഗ ചെയ്യാന്‍ പാടുകയുള്ളൂ എന്ന ചിന്ത ഇന്നും പലരും വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ് എന്നതാണ് സത്യം. ഏത് പ്രായക്കാര്‍ക്കും യോഗ ചെയ്യാവുന്നതാണ്. ഗര്‍ഭിണികളും ആര്‍ത്തവ സമയത്ത് സ്ത്രീകളും മാത്രം യോഗയില്‍ നിന്ന് വിട്ടു നില്‍ക്കണം.
വീട്ടില്‍ യോഗ ചെയ്യരുത്

വീട്ടില്‍ യോഗ ചെയ്യാന്‍ പാടില്ലെന്നതാണ് മറ്റൊന്ന്. എന്നാല്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ അത് വീട്ടിലായാലും യോഗ ചെയ്യാവുന്നതാണ്.
യോഗയ്ക്ക് പ്രത്യേക വസ്ത്രം

യോഗ ചെയ്യുന്നവരെല്ലാവരും പ്രത്യേക തരത്തിലുള്ള വെളുത്ത വസ്ത്രം ധരിയ്ക്കണമെന്നാണ് മറ്റൊന്ന്. എന്നാല്‍ യോഗ ചെയ്യുന്നവര്‍ അയഞ്ഞ രീതിയിലുള്ള വസ്ത്രം ധരിയ്ക്കണം എന്നത് മാത്രമാണ് ഉള്ളത്. യോഗയും മിഥ്യയും സത്യവും
പ്രാക്ടീസ് ചെയ്യാന്‍ ബുദ്ധിമുട്ട്

എന്തും ആദ്യം ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായിരിക്കും. അത്രതന്നെയാണ് ഇതിനും ഉള്ളത്. അല്ലാതെ യോഗ എല്ലായ്പ്പോഴും ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണെന്ന രീതി തെറ്റാണ്.
ദിവസവും ചെയ്യരുത്

യോഗ വ്യായാമം പോലെ ദിവസവും ചെയ്യാവുന്ന ഒന്നല്ല എന്ന ധാരണയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലാ വ്യായാമമുറകളേയും പോലെ യോഗയും ദിവസവും ചെയ്യാവുന്ന ഒന്നാണ് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

