Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാല് വെളുത്ത വിഷമോ?
തലമുറകളായി നാം കേട്ടു വരുന്ന ഒന്നുണ്ട്, പാല് നല്ലൊരു സമീകൃതാഹാരമാണ്. കുട്ടികള്‍ക്കു പ്രത്യേകിച്ചും. എല്ലിനും പല്ലിനുമെല്ലാം കാല്‍സ്യം ലഭ്യമാകാനുള്ള എളുപ്പവഴി.
പാലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ, പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത് മായം ചേര്‍ക്കല്‍ പല നല്ല ഭക്ഷണവസ്തുക്കളേയും ഹാനികരമാക്കാറുണ്ട്. പാലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
മായം ചേര്‍ക്കാത്ത പാല് ആരോഗ്യത്തിന് അത്യുത്തമമാണെന്ന കാര്യത്തില്‍ സംശയം വേണ്ട്, എന്നാല്‍ മായം ചേര്‍ത്ത പാല് ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുകയും ചെയ്യും. ഇതുകൊണ്ടാണ് വെളുത്ത വിഷമെന്നു പറയുന്നതും. ഇതെക്കുറിച്ചു കൂടുതലറിയൂ,

പാല് വെളുത്ത വിഷമോ?
സെക്കന്ത്രാബാദിലെ ഭവാന്‍സ് വിവേകാനന്ദ കോളേജ് ബയോകെമിസ്ട്രി നടത്തിയ പഠനത്തില്‍ പാലില്‍ ചേര്‍ക്കുന്ന വിവിധ തരം മായങ്ങളെക്കുറിച്ചു വെളിപ്പെട്ടു. സുക്രോസ്, സ്കിംഡ് പാല്‍പ്പൊടി, ഉപ്പ്, യൂറിയ, ഫോര്‍മലിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഡിറ്റര്‍ജെന്റുകള്‍ എന്നിവ.

പാല് വെളുത്ത വിഷമോ?
ഇത്തരം വസ്തുക്കള്‍ ചേര്‍ക്കുന്നത് പാലിന്റെ പോഷകഗുണം കുറയ്ക്കുമെന്നു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

പാല് വെളുത്ത വിഷമോ?
യൂറിയ പോലുള്ളവ പാലില്‍ ചേര്‍ക്കുന്നത് ദഹനക്കേട്, വയറിളക്കം, അസിഡിറ്റി, കിഡ്നി പ്രശ്നങ്ങള്‍, അള്‍സര്‍, കണ്ണിന് കാഴ്ചക്കുറവ് തുടങ്ങിയ പലതരം പ്രശ്നങ്ങളുണ്ടാക്കും.

പാല് വെളുത്ത വിഷമോ?
ഡിറ്റര്‍ജെന്റുകള്‍ പാലില്‍ ചേര്‍ക്കുന്നത് പാലിന് പത വരുത്താനാണ്. ഇത് ക്യാന്‍സര്‍, ഹൈപ്പോടെന്ഷന്, ശ്വസനപ്രശ്നങ്ങള്‍, ഗ്യാസോഇന്‍ഡസ്ട്രൈനല്‍ പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കും.

പാല് വെളുത്ത വിഷമോ?
പാലില്‍ ഫോര്‍മലിന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ ചേര്‍ക്കുന്നത് ലിവര്‍, കിഡ്നി തകരാര്‍, വയറുവേദന, മൂഡുമാറ്റം എന്നിവയ്ക്കു കാരണമാകും. പാലിന്റെ ആയുസു വര്‍ദ്ധിപ്പിയ്ക്കാനാണ് ഇവ ചേര്‍ക്കുന്നത്. മോര്‍ച്ചറിയിലും മറ്റും ഉപയോഗിയ്ക്കുന്ന ഒന്ന്.

പാല് വെളുത്ത വിഷമോ?
ഇതിനു പുറമെ പശുക്കള്‍ക്ക പാലുല്പാദനം കൂടാനായി ഓക്സിടോസിന്‍ കുത്തിവയ്ക്കാറുണ്ട്. ഇതുവഴി ഇത് മനുഷ്യശരീരത്തിലെത്തുന്നു. പെണ്‍കുട്ടികളില്‍ നേരത്തെയുള്ള മാറിടവളര്‍ച്ച, പുരുഷസ്തനവളര്‍ച്ച, മാസമുറ ക്രമക്കേടുകള്‍, ഹൃദയപ്രശ്നങ്ങള്‍, കാഴ്ചക്കുറവ്, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇതു വഴിയൊരുക്കും.

പാല് വെളുത്ത വിഷമോ?
ഹൈഡ്രജന്‍ പെറോക്സൈഡും പാല് കേടുവരാതിരിയ്ക്കാനായി ചേര്‍ക്കുന്ന ഒന്നാണ്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിയ്ക്കും, ഇതുവഴി കാര്‍ഡിയാക് അരിത്തമിയ എന്നൊരു ഹൃദയപ്രശ്നത്തിന് കാരണമാകും. വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ആയുസു കുറയ്ക്കുക മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നാനും ഇത് കാരണമാകും.

പാല് വെളുത്ത വിഷമോ?
പാലില്‍ മായം കലര്‍ന്നാലുള്ള ദൂഷ്യഫലങ്ങളാണിവ. എന്നാല്‍ ശുദ്ധമായ പാലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.



Click it and Unblock the Notifications
