Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
ചൂടു ചായ കുടിയ്ക്കുമ്പോള് നടക്കുന്നത്.....
ചായ, കാപ്പി ശീലങ്ങള് ലോകത്തിന്റ ഏതു ഭാഗത്തു ചെന്നാലും പൊതുവായ ഒരു കാര്യമാണെന്നു പറയാം. രുചിയിലും മണത്തിലുമെല്ലാം വ്യത്യസ്തമാണെങ്കിലും ശീലം ഒരുപോലെയായിരിയ്ക്കും.
ചായ വെറുതെ കുടിച്ചാലും പോരാ, നല്ല ചൂടോടെ കുടിയ്ക്കണമെന്നായിരിയ്ക്കും പലരുടേയും നിര്ബന്ധം. എന്നാലേ ഉന്മേഷവും ഊര്ജവുമെല്ലാം ലഭിയ്ക്കൂ. കൊളസ്ട്രോളിന് ആയുര്വ്വേദ ഒറ്റമൂലികള്
ചൂടോടെ ചായ കുടിയ്ക്കുന്നതിന് മറ്റു ചില ഗുണങ്ങള് കൂടിയുണ്ട്. പലതരം പ്രശ്നങ്ങള്ക്ക് പലതരം ചായ വേണമെന്നു മാത്രം. ഇവയെന്തൊക്കെയെന്നറിയൂ,

ഉത്കണ്ഠ, ഡിപ്രഷന്
ഒരു കപ്പ് ചമോമൈല് ചായ ചൂടോടെ കുടിയ്ക്കുന്നത് ഉത്കണ്ഠ, ഡിപ്രഷന് എന്നിവ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

പിഎംഎസ്
പിഎംഎസ് അഥവാ പ്രീമെന്സ്ട്രല് സിന്ഡ്രോം അകറ്റുന്നതിനും ചൂടോടെ ചമോമൈല് ടീ കുടിയ്ക്കുന്നത് നല്ലതാണ്.

മുഖക്കുരു
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചായ. സ്പിയര്മിന്റ്, ചമോമൈല്, റൂയിബോസ് ചായകള് നല്ലതാണ്.

ഉറക്കം
ഉറക്കം വരുമ്പോള് മാറാന് പലരും പ്രയോഗിയ്ക്കുന്ന വഴിയാണ് ഒരു കപ്പു ചായ. എന്നാല് വലേറിയന് റൂട്ട് ചായ കിടക്കുന്നതിന് ഒന്നുരണ്ടു മണിക്കൂറുകള് മുന്പു കുടിയ്ക്കുന്നത് ഉറക്കം നല്കും. ഗ്രീന് ടീയും ഉറക്കം നല്കാന് നല്ലതാണ്.

തടി
തടി കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ചു വൈറ്റ് ടീ. ഇതിലെ ഇജിസിജി എന്ന ആന്റിഓക്സിഡന്റ് കൊഴുപ്പുകോശങ്ങളുടെ ഉല്പാദനം തടയുന്നു.

വയറിനുണ്ടാകുന്ന പ്രശ്നങ്ങള്
ഇഞ്ചി, കര്പ്പൂരതുളസി, ചമോമൈല് ചായകള് വയറിനുണ്ടാകുന്ന പ്രശ്നങ്ങള് പരിഹരിയ്ക്കാന് ഏറെ നല്ലതാണ്.

തലവേദന, മൈഗ്രേയ്ന്
ടെന്ഷന് കാരണമുണ്ടാകുന്ന തലവേദന, മൈഗ്രേയ്ന് എന്നിവ തടയാന് ഇഞ്ചിച്ചായ, ഗ്രീന് ടീ, ചമോമൈല് ടീ എന്നിവ നല്ലതാണ്.

അലര്ജി
അലര്ജി പ്രശ്നങ്ങള്ക്കും ചായ നല്ലൊരു മരുന്നാണ്. കര്പ്പൂരതുളസി ചായ, ഗ്രീന് ടീ, നെറ്റില് ടീ എന്നിവ ചൂടോടെ കുടിയ്ക്കുന്നത് ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്.

പുരുഷന്മാരുടെ ലൈംഗികപ്രശ്നങ്ങള്
പുരുഷന്മാരുടെ ലൈംഗികപ്രശ്നങ്ങള് പരിഹരിയ്ക്കാന് ജിന്സെങ് ടീ നല്ലൊരു പരിഹാരമാണ്.

ശ്വാസത്തിലെ ദുര്ഗന്ധം
ഗ്രീന് ടീ, പെപ്പര്മിന്റ് ടീ, കട്ടന് ചായ എന്നിവ ശ്വാസത്തിലെ ദുര്ഗന്ധം തടയാന് സഹായകമാണ്.



Click it and Unblock the Notifications
