Latest Updates
-
മാസിക ദുർഗ്ഗാഷ്ടമി, രാധാഷ്ടമി: ഇന്നത്തെ പൂജാ മുഹൂർത്തങ്ങളും 12 രാശിക്കാരുടെ സമ്പൂർണ്ണ ഫലവും -
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കൊളസ്ട്രോളിന് ആയുര്‍വ്വേദ ഒറ്റമൂലികള്‍
കൊളസ്ട്രോള്‍ രോഗമല്ല പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ് കൊളസ്ട്രോളായി അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ആ രോഗലക്ഷണത്തെയാണ് നമ്മള് ചികിത്സിക്കേണ്ടത്. അലോപ്പതിയിലും ആയുര്‍വ്വേദത്തിലും നിരവധി മരുന്നുകള്‍ കൊളസ്ട്രോളിനെ തുരത്താനായിട്ടുണ്ട്. ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍
എന്നാല്‍ ആയുര്‍വ്വേദത്തില്‍ കൊളസ്ട്രോള്‍ ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് നിങ്ങള്‍ക്കറിയാമോ? പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയുര്‍വ്വേദത്തെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആയുര്‍വ്വേദത്തിലുള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി
ഏത് രോഗത്തിനും പ്രതിവിധി എന്ന രീതിയില്‍ നമ്മുടെ കയ്യെത്തും ദൂരത്തുള്ളതാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊളസ്ട്രോള്‍ കുറയ്ക്കുകയും ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

തുളസി
ആയുര്‍വ്വേദത്തിലും പുരാണത്തിലും പ്രത്യേക സ്ഥാനമാണ് തുളസിയ്ക്കുള്ളത്. തുളസിയുടെ ഉപയോഗം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മല്ലി
മല്ലിയും ആയുര്‍വ്വേദവിധിപ്രകാരം ഉപയോഗിക്കുന്ന ഒന്നാണ്. ഇത് കിഡ്നി സംബന്ധമായ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. അതിലൂടെ തന്നെ കൊളസ്ട്രോളിന്റെ കാര്യത്തിലും കാര്യമായി സഹായിക്കുന്നു.

മഞ്ഞള്‍
ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും ഫലപ്രദമായ വസ്തു വേറെ ഇല്ലെന്നു തന്നെ പറയാം. മഞ്ഞള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല.

ഇഞ്ചി
ആയുര്‍വ്വേദത്തില്‍ ചുക്കില്ലാതെ കഷായമില്ല എന്നാണ് ചൊല്ല്. ഇഞ്ചി ഒന്നു കൂടി പരിഷ്കരിച്ചാണ് ചുക്കാക്കുന്നത്. കൊളസ്ട്രോളിന്റെ കാര്യത്തിലും ഇഞ്ചി യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല.

കുരുമുളക്
കറുത്ത പൊന്നായ കുരുമുളക് ഇത്തരത്തില്‍ കൊളസ്ട്രോളിനെ നേരിടാന്‍ മിടുക്കനാണ്. ഭക്ഷണശീലത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ജീരകം
ജീരക വെള്ളം ദിവസവും വെറും വയറ്റില്‍ കുടിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും. അതുകൊണ്ട് ജീരകവും ഇനി മുതല്‍ സ്ഥിരമാക്കിക്കോളൂ.



Click it and Unblock the Notifications
