Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ഉറക്കമില്ലായ്മ ഒരു ചെറിയ പ്രശ്നമല്ല
ഉറക്കമില്ലായ്മ അത്ര ചെറിയ പ്രശ്നല്ല എന്ന് എത്ര പേര്‍ക്കറിയാം. ഭക്ഷണം കഴിച്ചില്ലെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രയെന്ന് വിവരിക്കാന്‍ കഴിയില്ല. ശാരീരികമായും മാനസികമായും നമ്മളെ തളര്‍ത്തുന്നതിന് ഉറക്കമില്ലായ്മ കാരണമാകും. ശരീരഭാരം വര്‍ദ്ധിക്കാനും കുറയാനും ഉറക്കമില്ലായ്മ പ്രശ്നമാണ്. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കാണ് പലപ്പോഴും ഉറക്കത്തിന്റെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ടത്. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കില്‍ പോലും ഉറക്കമില്ലെങ്കില്‍ അത് ജീവിതശൈലിയേയും ആരോഗ്യത്തേയും വളരെ പ്രതികൂലമായി തന്നെ ബാധിയ്ക്കും.

പോലിസ് സ്റ്റേഷനിലാണെങ്കില്‍ പോലും ക്രൂരമര്‍ദ്ദനം എന്നത് ഇല്ലാതാക്കിയാലും പ്രതികളെ പീഡിപ്പിക്കാനുള്ള ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് ഉറക്കം ഇല്ലാതാക്കുക. ഒരു പോള പോലും കണ്ണടയ്ക്കാനാവാതെ പ്രതികള്‍ സത്യം തുറന്നു പറഞ്ഞ കേസുകളും ഉണ്ടായിട്ടുണ്ട്. ശരീരത്തിന് കൃത്യമായ ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കില്‍ എന്തൊക്കെയാണ് സംഭവിയ്ക്കുക എന്ന് നമുക്ക് നോക്കാം.
അമിതവിശപ്പെന്ന വില്ലന്‍

ഉറക്കമില്ലായ്മ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് ഗ്രേലിന്‍ എന്ന ഹോര്‍മോണിന്റെ നിരക്ക് ഉയര്‍ത്തുന്നു അമിത വിശപ്പായിരിക്കും ഇതിന്റെ ഫലം. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
മെറ്റബോളിസം നിരക്ക് കുറയ്ക്കും

ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്റെ നിരക്ക് കുറയ്ക്കും. ഇതോടെ കലോറി കുറയ്ക്കാനുള്ള ശരീരത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യും.
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും

ഉറക്കമില്ലായ്മയുടെ മറ്റൊരു പ്രശ്നമാണ് ഇത്. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദമെന്ന വില്ലന്‍ നമ്മളെ അടിമപ്പെടുത്തും. പലപ്പോഴും ഡിപ്രഷന് എന്ന അവസ്ഥയിലേക്ക് നമ്മളെത്തും എന്നതാണ് സത്യം.
പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹം ഉള്ളവരില്‍ ഇത് വര്‍ദ്ധിപ്പിക്കാനും ഇല്ലാത്തവരില്‍ അങ്ങനൊരു രോഗത്തിന് തുടക്കമിടാനും ഉറക്കമില്ലായ്മയ്ക്ക് കഴിയും. കാരണം ഉറങ്ങാത്തവരില്‍ ഇന്‍സുലിന്റെ അളവ് കുറയുകയും ഇത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

