Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ഈ മെലിഞ്ഞിരിക്കുന്നവരെന്താ തടിയ്ക്കാത്തെ?
തടിച്ചവര്ക്ക് മെലിഞ്ഞവരെ കാണുമ്പോള് പലപ്പോഴും അസൂയയാണ്. ഇവരാകട്ടെ എത്ര ഭക്ഷണം കഴിച്ചാലും തടിയ്ക്കുകയുമില്ല. ഇവരുടെ ഭക്ഷണ ക്രമമാണ് ഇവരെ തടിക്കാതിരിക്കാന് സഹായിക്കുന്നത്. തടി കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര് ഒരിക്കലെങ്കിലും മെലിഞ്ഞിരിക്കുന്നവരുടെ ഭക്ഷണക്രമം എങ്ങനെയെന്ന് അറിയാനാഗ്രഹിക്കും. ഇത്തരക്കാരുടെ ഭക്ഷണക്രമത്തെക്കുറിച്ച് കോര്ണല് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില് പറയുന്നതെന്താണെന്ന് നിങ്ങള്ക്കറിയാമോ?
പലപ്പോഴും ഭക്ഷണക്രമത്തില് മെലിഞ്ഞവര് കാണിയ്ക്കുന്ന സ്ഥിരതയാണ് ഇവരെ എപ്പോഴും മെലിഞ്ഞിരിക്കുന്നതിന് സഹായിക്കുന്നത്. മാത്രമല്ല ഭക്ഷണത്തില് കൃത്യമായ ശീലം പാലിയ്ക്കാന് ഇവര് നിര്ബന്ധിതരാവും. എന്നാല് പലപ്പോഴും ജനിതക ഘടനയും മെലിഞ്ഞവരുടെ ശരീര പ്രകൃതിയ്ക്ക് കാരണമാകാറുണ്ട്. പാരമ്പര്യമായി തടി ഇല്ലാത്തവരാണെങ്കില് പലപ്പോഴും വരുന്ന തലമുറയ്ക്കും തടിയുണ്ടായിരിക്കണമെന്നില്ല.

എന്നാല് ഭക്ഷണ ക്രമത്തിന്റെ കാര്യം പറയുമ്പോള് ജന്മനാ മെലിഞ്ഞിരിക്കുന്നവരില് മിക്കവാറും പേര് ഭക്ഷണത്തോടൊപ്പം സാലഡുകള് കഴിയ്ക്കുന്നവരാണ്.
സാലഡ് ഭക്ഷണത്തില് ഉള്പ്പെടുത്തുമെങ്കിലും ഭൂരിഭാഗം ആളുകളുടേയും പ്രിയവിഭവം ചിക്കനാണ്. പക്ഷേ ഇവര് നിര്ബന്ധമായും അത്താഴത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നവരായിരിക്കും. പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിലും മെലിഞ്ഞിരിക്കുന്നവര് അല്പം വ്യത്യസ്തരാണ്. ഇവരില് 51 ശതമാനം പേര് പഴങ്ങളും 41 ശതമാനം പേര് പാല്വിഭവങ്ങളും 32 ശതമാനം പേര് മുട്ടയും 31 ശതമാനം പേര് ബ്രെഡും ആണ് പ്രഭാത ഭക്ഷണമായി കഴിയ്ക്കുന്നത്. തേങ്ങാവെള്ളം കുടിയ്ക്കുമ്പോള് ഒന്നാലോചിക്കാം
എന്നാല് മെലിഞ്ഞിരിക്കുന്നവരില് ചെറിയൊരു വിഭാഗം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നുമുണ്ട്. ഇതത്ര നല്ല ശീലമല്ലെങ്കിലും. പക്ഷേ മെലിഞ്ഞിരിക്കുന്നവരില് പത്ത് ശതമാനവും ശുദ്ധ വെജിറ്റേറിയന് ആണെന്നതും സത്യമാണ്. ഇതാണ് പലപ്പോഴും മെലിഞ്ഞലരുടെ പ്രത്യകത. പഴങ്ങളും പച്ചക്കറികളുമാണ് പലപ്പോഴും മെലിഞ്ഞവര്ക്ക് മെലിഞ്ഞിരിക്കാന് തന്നെ സഹായിക്കുന്നത്. മെലിഞ്ഞിരിക്കുന്നവരാണെങ്കിലും ഇവരില് പലരും ആരോഗ്യ കാര്യത്തില് മുന്പിലാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
